കണക്കു പുസ്തകം

ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.

അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍ 
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.

ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .

അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....

മംഗല്യം ?

മംഗല്യമെന്തന്നറിയാത്ത
മാണവികളെ
മംഗല്യ ചരടില്‍ കെട്ടരുതെ.

പിച്ചവെച്ചു നടക്കും ഈ
പിഞ്ചു കുരുന്നുകളെ
പിടിച്ചു ബലി കൊടുക്കരുതെ.

മംഗല്യ കമ്പോളത്തില്‍
വില്‍പ്പന ചരക്കുകള്‍
ആക്കരുതെ.

ശൈശവം ​മാറാത്ത
ഈ ശലഭങ്ങളെ
ശല്യപ്പെടുത്തരുതെ.

പാറി നടക്കും ഈ
പ്രായത്തിലവരുടെ
പറക്ക ചിറകുകള്‍
പറിച്ചിടാതെ.

കണ്ണിരിന്റെ കുടുംബത്തില്‍
ഒരു അംഗത്തെ കൂടി
നിങ്ങള്‍ കൂട്ടരുതെ.

അനുവദിക്കു അവളെ
പുഞ്ചിരിക്കാന്‍
വിളങ്ങട്ടെ അവളുടെ
പുഞ്ചിരി ഈ ബാല്യത്തിന്‍ നാളുകളില്‍ ........

കപ്പലണ്ടി പൊതികള്‍

കൂട്ടുകാരികള്‍ സ്റ്റേജില്‍
അരങ്ങു തകര്‍ക്കുന്നു.
താഴെ കത്തും വയറുമായി
കപ്പലണ്ടി പൊതികള്‍
വില്‍ക്കുന്നു ഒരു പാവം
പെണ്‍ക്കൊടി.

കൂട്ടുകാരികള്‍ " എ "ഗ്രേഡുകള്‍
വാങ്ങി കൂട്ടുമ്പോള്‍
നിനയ്ക്കു കിട്ടുന്നു വെറും 
ചില്ലറ പൈസകള്‍ .

എന്നാലും അവള്‍
സന്തോഷവതിയാണ്.
എന്റെ അമ്മയ്കു കൊടുക്കാമല്ലോ
ഈ ചില്ലറ കാശുകള്‍ .
അമ്മ വാങ്ങി തരുമല്ലോ
നാളെ കുപ്പി വളയെനിക്ക്.

കപ്പലണ്ടി വിറ്റു
നടക്കുമ്പോഴും അവളുടെ
നോട്ടം ആ സ്റ്റേജില്‍
ആടുന്ന തന്‍ കൂട്ടുകാരിയെയാണ്.

അവള്‍ക്കു കളിക്കുവാന്‍
കഴിയാത്ത സങ്കടം ഉള്ളില്‍
ഒതുക്കി അവള്‍ മെല്ലെ നടന്നു
ആ കപ്പലണ്ടി പൊതികളുമായ്
ആ കലോത്സവ വീഥിയില്‍ ......

ഞാനും നീയ്യും

നീ ഉണരുന്നതെപ്പോള്‍  ?
അതു ചിലപ്പോള്‍ ഒരു
കൊടുങ്കാറ്റിന്‍  ശീല്‍ക്കാരമാകാം
അതുമല്ലെങ്കില്‍ ,
ആഴിയുടെ അടങ്ങാത്ത
ഇരമ്പില്‍ കേട്ടുകൊണ്ടാകാം .

ഞാന്‍ ഉണരുന്നതെപ്പോള്‍  ?
അതു ചിലപ്പോള്‍ ഒരു
പാവം ദരിദ്രന്റെ 
കര സ്പര്‍ശമേറ്റാകാം .
അതുമല്ലെങ്കില്‍ ഏതോ
നിരാലംബരുടെ നിലവിളി
കേട്ടുകൊണ്ടാകാം  .

നീ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍ വെടിയുണ്ടയേറ്റു
അന്യന്റെ നെഞ്ചു തുളയുന്നതും 
കണ്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
അട്ടഹസിക്കുന്ന രാക്ഷസന്റെ
കൊലച്ചിരി കേട്ടുമാകാം .

ഞാന്‍ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍
തൂവെള്ള ചിറകുള്ള
മാലാഖമാരുടെ താരാട്ടു
കേട്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
സ്നേഹത്തിന്‍ വെണ്‍ തൂവല്‍
സ്പര്‍ശനമേറ്റുമാകാം .

ഞാനെന്നു കാണും
നീ എന്റെ കൂടെ ഉറങ്ങിയെ-
ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം ......

സ്വര്‍ഗ്ഗ രാജ്യം

ദൈവം ഒരു നിശ്ചിത നീളത്തിലും
വ്യാസത്തിലും ഭൂമിയില്‍
ഒരു കുഴല്‍ നിര്‍മിച്ചു.
ഈ കുഴലിന്റെ ഇരു വശങ്ങളും
അനേകം ദ്വാരങ്ങളുണ്ട്.

ജനിച്ചു വീണയുടന്‍
എല്ലാവരും ഈ കുഴലില്‍
കയറി സഞ്ചരിക്കണമെന്നും
പുറത്തു വരുന്നവര്‍ മാത്രം
സ്വര്‍ഗ്ഗരാജ്യത്തിനു അവകാശികളെന്നും
ദൈവം അരുളി ചെയ്തു..

ചിലര്‍ക്കു ജനിച്ച ഉടന്‍
ഈ കുഴലില്‍ കയറുവാന്‍
സാധിക്കുന്നുല്ല.
അവര്‍ ഭാഗ്യവന്മാര്‍ ,
എന്തെന്നാല്‍
ഈ കുഴലില്‍ കയറി ഞെരുങ്ങി
അമര്‍ന്നു യാത്ര ചെയ്യാതെ
അവര്‍ സ്വര്‍ഗ്ഗരാജ്യത്തു എത്തുന്നു .

ചിലര്‍ ഈ കുഴലിന്റെ
പകുതി  ഭാഗം മാത്രം
ഞെരുങ്ങി യാത്ര ചെയ്തു 
ഒരു വശത്തെ ദ്വാരത്തിലൂടെ
പുറത്തോട്ടു വീഴുന്നു.

അവരും ഭാഗ്യവന്മാര്‍ ,
എന്തെന്നാല്‍ അവര്‍ക്കും
കിട്ടി സ്വര്‍ഗ്ഗരാജ്യം വേഗത്തില്‍ .

ചിലര്‍ ഈ കുഴലിന്റെ
മുഴുവന്‍  ഭാഗം
ഞെരുങ്ങി അമര്‍ന്നു യാത്ര ചെയ്തു
തളര്‍ന്നു കുഴലിന്റെ മറ്റെ
അറ്റത്തു കൂടി പുറത്തോട്ടു വീഴുന്നു.

അവര്‍ നിര്‍ഭാഗ്യവന്മാര്‍ ,
എന്തെന്നല്‍ അവര്‍ക്കു
വളരെ ഒടുവിലാണു
സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നത്.



എന്നാല്‍ ചിലര്‍
ഈ കുഴലിനു പുറത്തു
കടക്കുവാന്‍ തീരെ കഴിയുന്നില്ല.
അവര്‍ എന്നും  ഈ നരകത്തില്‍
ഞെരുങ്ങി അമരുന്നു......

എന്‍ നിശബ്ദയുടെ താഴ്വര

എന്‍ നിശബ്ദയുടെ താഴ്വരയ്ക്ക്
ഇന്നു  പഴയ ചാരുതയില്ല.
എന്‍ മോഹങ്ങള്ക്കു
ചൂടുവാന്‍ ഇന്നു പൂക്കളില്ല.
എന്‍ നൊമ്പരങ്ങള്ക്കു
വിശ്രമിക്കാന്‍ ഇന്നു തണലില്ല.

എന്‍ കാര്‍ക്കൂന്തല്‍
തഴുകാന്‍ ഇന്നു പൂന്തെന്നലില്ല.      
എന്‍ മനമൊന്നു കുളിര്‍പ്പിക്കാന്‍
ഇന്നു കാട്ടാറുകളില്ല.
എന്‍ കാതില്‍ ഒരു പാട്ടു മൂളാന്‍
ഇന്നു കിളികളില്ല.
 

വേട്ടയാടുന്നു എന്നെ
ചില കട്ടാള ജന്മങ്ങള്‍ ഇന്ന് .
പച്ച പട്ടണിഞ്ഞു കഴുത്തില്‍
ലതകളാല്‍ രുദ്രാക്ഷമണിഞ്ഞ
എന്നെ പിച്ചി ചീന്തുന്നു അവര്‍ .

എല്ലാം കണ്ടു സഹിക്കെട്ടു
ഹരിതയാം ഭൂമി ദേവി
കണ്ണിര്‍ പൊഴിക്കുന്നു ഇന്ന്.

എന്തിനു എന്നോടു ഈ
കൊടും ക്രൂരത.
സഹ്യന്റെ മകളായി
പിറന്നു പോയതിനാല്ലോ.
അതോ,
ഭൂമി ദേവി തന്‍ വരമായി
കിട്ടിയ എന്‍ മേനി ലാവണ്യമോ.

ഇനിയെങ്കിലും നോവിക്കാതെ
ഈ പാവം കാനന റാണിയെ.
അനുവദിക്കൂ നിങ്ങളെന്‍
എകാന്ത വാസം .

ശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
രക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
ഭാവി തലമുറക്കായ്.....