ഞാനും നീയ്യും

നീ ഉണരുന്നതെപ്പോള്‍  ?
അതു ചിലപ്പോള്‍ ഒരു
കൊടുങ്കാറ്റിന്‍  ശീല്‍ക്കാരമാകാം
അതുമല്ലെങ്കില്‍ ,
ആഴിയുടെ അടങ്ങാത്ത
ഇരമ്പില്‍ കേട്ടുകൊണ്ടാകാം .

ഞാന്‍ ഉണരുന്നതെപ്പോള്‍  ?
അതു ചിലപ്പോള്‍ ഒരു
പാവം ദരിദ്രന്റെ 
കര സ്പര്‍ശമേറ്റാകാം .
അതുമല്ലെങ്കില്‍ ഏതോ
നിരാലംബരുടെ നിലവിളി
കേട്ടുകൊണ്ടാകാം  .

നീ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍ വെടിയുണ്ടയേറ്റു
അന്യന്റെ നെഞ്ചു തുളയുന്നതും 
കണ്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
അട്ടഹസിക്കുന്ന രാക്ഷസന്റെ
കൊലച്ചിരി കേട്ടുമാകാം .

ഞാന്‍ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍
തൂവെള്ള ചിറകുള്ള
മാലാഖമാരുടെ താരാട്ടു
കേട്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
സ്നേഹത്തിന്‍ വെണ്‍ തൂവല്‍
സ്പര്‍ശനമേറ്റുമാകാം .

ഞാനെന്നു കാണും
നീ എന്റെ കൂടെ ഉറങ്ങിയെ-
ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം ......

11 comments:

 1. ഞാനെന്നു കാണും
  നീ എന്റെ കൂടെ ഉറങ്ങിയെ-
  ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം

  good!!

  ReplyDelete
 2. നന്ദി ടോംസ് , എം.പി.ഹാഷിം....

  ReplyDelete
 3. വളരെ നന്നായിട്ടുണ്ട്..ഈ കവിത..ഇനിയും..കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ..ആശംസകള്‍..

  ReplyDelete
 4. kawida nannyittund..
  adil ando oru nashtam wilichodunnud keto???

  ReplyDelete
 5. ഞാനെന്നു കാണും
  നീ എന്റെ കൂടെ ഉറങ്ങിയെ-
  ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം

  ReplyDelete
 6. കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  ReplyDelete
 7. എല്ലാവരും ഇത്തരം പുണ്യകാലങ്ങൾക്കായി കാതൊർത്തിരിക്കുകയല്ലെ...

  ReplyDelete
 8. നന്ദി ബിലാത്തിപട്ടണം....

  ReplyDelete