ജീവിതം ....

ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.

അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍ 
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.

ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .

അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....

5 comments:

 1. നല്ല വരികള്‍
  ഹരിച്ചും,ഗണിച്ചും കാലാവധി
  തീര്‍ക്കുന്ന ജീവിതം!
  ആശംസകള്‍

  ReplyDelete
 2. oro varikalum ante jeevithamano ennu samsayikunu

  ReplyDelete
 3. ചിലതെല്ലം കിട്ടുമ്പോഴും
  നാം ദുഃഖിക്കുന്നു. :)

  ഉവ്വോ !!!!!

  കവിത നന്നായിട്ടുണ്ട്

  ReplyDelete
 4. വളരെ ശരിയാണ്

  ആശംസകള്‍
  http://admadalangal.blogspot.com/

  ReplyDelete
 5. സന്തോഷവും ദുഖവും മാറി മാറി വരുന്നത് ആണല്ലോ ജീവിതം, നല്ല കവിത, ആശംസകള്‍

  ReplyDelete