വേര്‍പ്പാട്....


കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍ മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ............
വേര്‍പ്പാട് കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന്‍ രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍ എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍ ഇണയറ്റ കിളി തന്‍ മനം പോലെ കരയാതേ നീ കരഞ്ഞു തളരാതേ പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ അകലുകയാണോ നീ അതിരുകളില്ലാതെ മുറിവേറ്റ മാന്പേട തന്‍ കദനം പോലെ മനമുരുകാതേ നീ മാഞ്ഞു പോകാതേ വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ് വിരഹിണി നീ വിതുമ്പാതെ. വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

Copy and WIN : http://ow.ly/KNICZ

4 comments:

 1. നല്ലൊരു കവിത

  ശുഭാശംസകൾ.......

  ReplyDelete
 2. എവിടെയോ നിശാഗന്ധി പൂത്ത വാര്‍ത്ത ഇന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ ഈ നിശാഗന്ധിബ്ലോഗിനെയും വേറെ ഒന്നുരണ്ട് ബ്ലോഗര്‍ നിശാഗന്ധികളെയും ഓര്‍ത്തു.

  ReplyDelete
 3. പുനർജ്ജനിക്കാം.. വരും ജന്മത്തിലൊത്ത് ചേരാം.. !

  ReplyDelete