malayalam kavitha (സായൂജ്യമായ്.....)



ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ

ഓർത്താൽ വിരുന്നു വരും ഈ ഓർമ്മകൾ
ഓർക്കാതിരുന്നാലോ അകന്നു പോകും
ഒരന്യനെ പോലെ.

ഒറ്റയ്ക്കിരുന്നാൽ ഓടിയെത്തും
ഒരുപിടി ഓർമ്മകളെന്നും.
ഓമനിക്കാം എന്നും ഈ ഓർമ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്

എകാന്തതയുടെ കൂട്ടുകാരെ നിങ്ങൾ
എന്നും വേർപിരിയാത്ത എൻ ഉൾതുടിപ്പുകളല്ലോ.
ഒരായിരം ഓര്‍മ്മകളെന്നും എൻ
മനസ്സിൻ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കുന്നു നിത്യം.

എന്നും മരിക്കാത്ത ഈ നിനവുകളെ
ഓര്‍ത്തിടും എന്നും മധുര സ്മരണകളായ്‌.........

1 comment:

  1. സുഗന്ധവും,മധുരവുമുള്ള ഓര്‍മ്മകളൊരനുഗ്രഹമാണ്!
    ആശംസകള്‍

    ReplyDelete