സ്വര്‍ഗ്ഗ രാജ്യം

ദൈവം ഒരു നിശ്ചിത നീളത്തിലും
വ്യാസത്തിലും ഭൂമിയില്‍
ഒരു കുഴല്‍ നിര്‍മിച്ചു.
ഈ കുഴലിന്റെ ഇരു വശങ്ങളും
അനേകം ദ്വാരങ്ങളുണ്ട്.

ജനിച്ചു വീണയുടന്‍
എല്ലാവരും ഈ കുഴലില്‍
കയറി സഞ്ചരിക്കണമെന്നും
പുറത്തു വരുന്നവര്‍ മാത്രം
സ്വര്‍ഗ്ഗരാജ്യത്തിനു അവകാശികളെന്നും
ദൈവം അരുളി ചെയ്തു..

ചിലര്‍ക്കു ജനിച്ച ഉടന്‍
ഈ കുഴലില്‍ കയറുവാന്‍
സാധിക്കുന്നുല്ല.
അവര്‍ ഭാഗ്യവന്മാര്‍ ,
എന്തെന്നാല്‍
ഈ കുഴലില്‍ കയറി ഞെരുങ്ങി
അമര്‍ന്നു യാത്ര ചെയ്യാതെ
അവര്‍ സ്വര്‍ഗ്ഗരാജ്യത്തു എത്തുന്നു .

ചിലര്‍ ഈ കുഴലിന്റെ
പകുതി  ഭാഗം മാത്രം
ഞെരുങ്ങി യാത്ര ചെയ്തു 
ഒരു വശത്തെ ദ്വാരത്തിലൂടെ
പുറത്തോട്ടു വീഴുന്നു.

അവരും ഭാഗ്യവന്മാര്‍ ,
എന്തെന്നാല്‍ അവര്‍ക്കും
കിട്ടി സ്വര്‍ഗ്ഗരാജ്യം വേഗത്തില്‍ .

ചിലര്‍ ഈ കുഴലിന്റെ
മുഴുവന്‍  ഭാഗം
ഞെരുങ്ങി അമര്‍ന്നു യാത്ര ചെയ്തു
തളര്‍ന്നു കുഴലിന്റെ മറ്റെ
അറ്റത്തു കൂടി പുറത്തോട്ടു വീഴുന്നു.

അവര്‍ നിര്‍ഭാഗ്യവന്മാര്‍ ,
എന്തെന്നല്‍ അവര്‍ക്കു
വളരെ ഒടുവിലാണു
സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നത്.എന്നാല്‍ ചിലര്‍
ഈ കുഴലിനു പുറത്തു
കടക്കുവാന്‍ തീരെ കഴിയുന്നില്ല.
അവര്‍ എന്നും  ഈ നരകത്തില്‍
ഞെരുങ്ങി അമരുന്നു......

8 comments:

 1. എല്ലാവരും കൂടെ സ്വര്‍ഗ്ഗരാജ്യത്ത് എത്തിയാലെങ്ങനാ? :)

  "ചിലര്‍ക്കു ജനിച്ച ഉടന്‍
  ഈ കുഴലില്‍ കയറുവാന്‍
  സാധിക്കുന്നുല്ല." ???

  ReplyDelete
 2. കുറച്ചു എങ്കിലും ആ കുഴല്ലില്ലുടെ യാത്ര ചയ്തു സ്വര്‍ഗത്തില്‍ എത്തുംബോഴല്ലേ അതിനു ഒരു മനോഹാരിത ഉണ്ടാകുകയുള്ളൂ
  നന്നായിരിക്കുന്നുട്ടോ

  ReplyDelete
 3. നന്ദി thabarakrahman,ശ്രീ & അഭി ....

  @ശ്രീ :സ്വര്‍ഗ്ഗരാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്...
  ചിലര്‍ക്കു അവരുടെ തിന്മകള്‍ മൂലം അവിടെ എതാന്‍ കഴിയുന്നില്ല,

  ചിലര്‍ക്കു ഈ കുഴലില്‍ കയറുവാന്‍ സധിക്കുന്നില്ല...
  അവര്‍ പെട്ടന്നു കൊഴിഞ്ഞു പോകുന്നു...
  അവര്‍ യാതൊരു തിന്മയും ചെയ്യുന്നില്ല. അതിനാല്‍ അവര്‍ക്കു വേഗം സ്വര്‍ഗ്ഗരജ്യം ലഭിക്കുന്നു...

  @അഭി : ഈ കുഴല്ലില്‍ യാത്ര തുടങ്ങി പുറത്തു വരുന്നവര്‍ ഭാഗ്യവന്മാര്‍ ....

  ReplyDelete
 4. swargha rajiyam allwarkkum awkasha pettadanu ..adu neduwaan allawarum awaruda kazhiwinal sramikuka ..nalla kawidayodappam thanna nalla oru sandesham athikuwanum sramichu..sahodaranu allawida namaklum nerunnu...

  ReplyDelete
 5. നന്ദി സാഹിദ.....

  ReplyDelete
 6. എന്നാല്‍ ചിലര്‍
  ഈ കുഴലിനു പുറത്തു
  കടക്കുവാന്‍ തീരെ കഴിയുന്നില്ല.
  അവര്‍ എന്നും ഈ നരകത്തില്‍
  ഞെരുങ്ങി അമരുന്നു

  ReplyDelete