ദൈവം ഒരു നിശ്ചിത നീളത്തിലും
വ്യാസത്തിലും ഭൂമിയില്‍
ഒരു കുഴല്‍ നിര്‍മിച്ചു.
ഈ കുഴലിന്റെ ഇരു വശങ്ങളും
അനേകം ദ്വാരങ്ങളുണ്ട്.
ജനിച്ചു വീണയുടന്‍
എല്ലാവരും ഈ കുഴലില്‍
കയറി സഞ്ചരിക്കണമെന്നും
പുറത്തു വരുന്നവര്‍ മാത്രം
സ്വര്‍ഗ്ഗരാജ്യത്തിനു അവകാശികളെന്നും
ദൈവം അരുളി ചെയ്തു..
ചിലര്‍ക്കു ജനിച്ച ഉടന്‍
ഈ കുഴലില്‍ കയറുവാന്‍
സാധിക്കുന്നുല്ല.
അവര്‍ ഭാഗ്യവന്മാര് ,
എന്തെന്നാല്‍
ഈ കുഴലില്‍ കയറി ഞെരുങ്ങി
അമര്‍ന്നു യാത്ര ചെയ്യാതെ
അവര്‍ സ്വര്‍ഗ്ഗരാജ്യത്തു എത്തുന്നു .
ചിലര്‍ ഈ കുഴലിന്റെ
പകുതി ഭാഗം മാത്രം
ഞെരുങ്ങി യാത്ര ചെയ്തു
ഒരു വശത്തെ ദ്വാരത്തിലൂടെ
പുറത്തോട്ടു വീഴുന്നു.
അവരും ഭാഗ്യവന്മാര് ,
എന്തെന്നാല്‍ അവര്‍ക്കും
കിട്ടി സ്വര്‍ഗ്ഗരാജ്യം വേഗത്തില്‍ .
ചിലര്‍ ഈ കുഴലിന്റെ
മുഴുവന്‍ ഭാഗം
ഞെരുങ്ങി അമര്‍ന്നു യാത്ര ചെയ്തു
തളര്‍ന്നു കുഴലിന്റെ മറ്റെ
അറ്റത്തു കൂടി പുറത്തോട്ടു വീഴുന്നു.
അവര്‍ നിര്ഭാഗ്യവന്മാര് ,
എന്തെന്നല്‍ അവര്‍ക്കു
വളരെ ഒടുവിലാണു
സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നത്.
എന്നാല്‍ ചിലര്‍
ഈ കുഴലിനു പുറത്തു
കടക്കുവാന്‍ തീരെ കഴിയുന്നില്ല.
അവര്‍ എന്നും ഈ നരകത്തില്‍
ഞെരുങ്ങി അമരുന്നു......
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
-
നഗരത്തിന് ഓരത്ത് മാമരത്തിന് ചില്ലയില്‍ നീ അന്തിയുറങ്ങുന്നു കദനത്തിന്‍ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു ആ മാമര ചുവട്ടില്‍ കറുത്ത പുകയുള...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
kollam nalla message
ReplyDeleteഎല്ലാവരും കൂടെ സ്വര്‍ഗ്ഗരാജ്യത്ത് എത്തിയാലെങ്ങനാ? :)
ReplyDelete"ചിലര്‍ക്കു ജനിച്ച ഉടന്‍
ഈ കുഴലില്‍ കയറുവാന്‍
സാധിക്കുന്നുല്ല." ???
കുറച്ചു എങ്കിലും ആ കുഴല്ലില്ലുടെ യാത്ര ചയ്തു സ്വര്‍ഗത്തില്‍ എത്തുംബോഴല്ലേ അതിനു ഒരു മനോഹാരിത ഉണ്ടാകുകയുള്ളൂ
ReplyDeleteനന്നായിരിക്കുന്നുട്ടോ
നന്ദി thabarakrahman,ശ്രീ & അഭി ....
ReplyDelete@ശ്രീ :സ്വര്‍ഗ്ഗരാജ്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്...
ചിലര്‍ക്കു അവരുടെ തിന്മകള് മൂലം അവിടെ എതാന്‍ കഴിയുന്നില്ല,
ചിലര്‍ക്കു ഈ കുഴലില്‍ കയറുവാന്‍ സധിക്കുന്നില്ല...
അവര്‍ പെട്ടന്നു കൊഴിഞ്ഞു പോകുന്നു...
അവര്‍ യാതൊരു തിന്മയും ചെയ്യുന്നില്ല. അതിനാല്‍ അവര്‍ക്കു വേഗം സ്വര്ഗ്ഗരജ്യം ലഭിക്കുന്നു...
@അഭി : ഈ കുഴല്ലില് യാത്ര തുടങ്ങി പുറത്തു വരുന്നവര്‍ ഭാഗ്യവന്മാര് ....
swargha rajiyam allwarkkum awkasha pettadanu ..adu neduwaan allawarum awaruda kazhiwinal sramikuka ..nalla kawidayodappam thanna nalla oru sandesham athikuwanum sramichu..sahodaranu allawida namaklum nerunnu...
ReplyDeleteനന്ദി സാഹിദ.....
ReplyDeleteഎന്നാല്‍ ചിലര്‍
ReplyDeleteഈ കുഴലിനു പുറത്തു
കടക്കുവാന്‍ തീരെ കഴിയുന്നില്ല.
അവര്‍ എന്നും ഈ നരകത്തില്‍
ഞെരുങ്ങി അമരുന്നു
നന്ദി SAJAN SADASIVAN
ReplyDelete