ഞാനും നീയ്യും

നീ ഉണരുന്നതെപ്പോള്‍  ?
അതു ചിലപ്പോള്‍ ഒരു
കൊടുങ്കാറ്റിന്‍  ശീല്‍ക്കാരമാകാം
അതുമല്ലെങ്കില്‍ ,
ആഴിയുടെ അടങ്ങാത്ത
ഇരമ്പില്‍ കേട്ടുകൊണ്ടാകാം .

ഞാന്‍ ഉണരുന്നതെപ്പോള്‍  ?
അതു ചിലപ്പോള്‍ ഒരു
പാവം ദരിദ്രന്റെ 
കര സ്പര്‍ശമേറ്റാകാം .
അതുമല്ലെങ്കില്‍ ഏതോ
നിരാലംബരുടെ നിലവിളി
കേട്ടുകൊണ്ടാകാം  .

നീ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍ വെടിയുണ്ടയേറ്റു
അന്യന്റെ നെഞ്ചു തുളയുന്നതും 
കണ്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
അട്ടഹസിക്കുന്ന രാക്ഷസന്റെ
കൊലച്ചിരി കേട്ടുമാകാം .

ഞാന്‍ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍
തൂവെള്ള ചിറകുള്ള
മാലാഖമാരുടെ താരാട്ടു
കേട്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
സ്നേഹത്തിന്‍ വെണ്‍ തൂവല്‍
സ്പര്‍ശനമേറ്റുമാകാം .

ഞാനെന്നു കാണും
നീ എന്റെ കൂടെ ഉറങ്ങിയെ-
ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം ......

10 comments:

  1. ഞാനെന്നു കാണും
    നീ എന്റെ കൂടെ ഉറങ്ങിയെ-
    ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം

    good!!

    ReplyDelete
  2. നന്ദി ടോംസ് , എം.പി.ഹാഷിം....

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്..ഈ കവിത..ഇനിയും..കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ..ആശംസകള്‍..

    ReplyDelete
  4. നന്ദി ബിജലി ......

    ReplyDelete
  5. kawida nannyittund..
    adil ando oru nashtam wilichodunnud keto???

    ReplyDelete
  6. നന്ദി സാഹിദ....

    ReplyDelete
  7. ഞാനെന്നു കാണും
    നീ എന്റെ കൂടെ ഉറങ്ങിയെ-
    ഴുന്നേല്‍ക്കുന്ന ഒരു പുണ്യക്കാലം

    ReplyDelete
  8. എല്ലാവരും ഇത്തരം പുണ്യകാലങ്ങൾക്കായി കാതൊർത്തിരിക്കുകയല്ലെ...

    ReplyDelete
  9. നന്ദി ബിലാത്തിപട്ടണം....

    ReplyDelete