മംഗല്യം ?

മംഗല്യമെന്തന്നറിയാത്ത
മാണവികളെ
മംഗല്യ ചരടില്‍ കെട്ടരുതെ.

പിച്ചവെച്ചു നടക്കും ഈ
പിഞ്ചു കുരുന്നുകളെ
പിടിച്ചു ബലി കൊടുക്കരുതെ.

മംഗല്യ കമ്പോളത്തില്‍
വില്‍പ്പന ചരക്കുകള്‍
ആക്കരുതെ.

ശൈശവം ​മാറാത്ത
ഈ ശലഭങ്ങളെ
ശല്യപ്പെടുത്തരുതെ.

പാറി നടക്കും ഈ
പ്രായത്തിലവരുടെ
പറക്ക ചിറകുകള്‍
പറിച്ചിടാതെ.

കണ്ണിരിന്റെ കുടുംബത്തില്‍
ഒരു അംഗത്തെ കൂടി
നിങ്ങള്‍ കൂട്ടരുതെ.

അനുവദിക്കു അവളെ
പുഞ്ചിരിക്കാന്‍
വിളങ്ങട്ടെ അവളുടെ
പുഞ്ചിരി ഈ ബാല്യത്തിന്‍ നാളുകളില്‍ ........

6 comments:

 1. എപ്പോഴും പുഞ്ചിരി വിളങ്ങണമെങ്കിൽ കല്യാണം കഴിക്കാതിരിക്കണമെന്നാണോ പറയുന്നത്‌.....എന്തായാലും നന്നായി

  ReplyDelete
 2. വിടരാത്ത പൂവിന് സൌരഭ്യം ഉണ്ടാകുമോ..

  ReplyDelete
 3. നന്ദി എറക്കാടന്‍ .....
  ഇന്നു നമ്മുടെ രാജ്യത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളിലേയ്ക് ഒന്നു ശ്രദ്ധ തിരിക്കു...എന്തിനു ഈ കൊടും ക്രൂരത ഈ പിഞ്ചുക്കുഞ്ഞുങ്ങളോട് കാണിക്കുന്നു...കുറച്ചു കാലം കൂടി അവരുടെ ആ പുഞ്ചിരി നമ്മുക്കൊന്നു കണ്ടു കൂടെ....

  നന്ദി ഷൈന്‍ ...
  ശരിയാണ്.. ഈ പൂക്കളെ ഒന്നു വിടരാന്‍ അനുവദിക്കൂ...

  ReplyDelete
 4. ശൈശവ വിവാഹങ്ങളിലേയ്ക്കുള്ളയീയെത്തി നോട്ടം നന്നായികുന്നു.

  ReplyDelete
 5. നന്ദി ബിലാത്തിപട്ടണം ....

  ReplyDelete