പേന

അറിയുന്നില്ല ഞാന്‍
പറയുന്നില്ല ഞാന്‍
വിധിക്കുന്നില്ല ഞാന്‍
വിധി പറയുന്നില്ല ഞാന്‍

ഒരു നാവു ചൊല്ലുന്നു അതു
എന്‍ നാവു വിളമ്പുന്നു
ഒരു തുണ്ടുക്കടലാസില്‍ .

പ്രമാണങ്ങള്‍ക്കും
പ്രണയപ്പത്രങ്ങള്‍ക്കും
എന്നും ഞാന്‍ സാക്ഷി.

പ്രണയിക്കാനും ഒരു
പ്രമാണം തരുവാനും
എനിക്കാരുമില്ല ഇന്നും .

സത്യവും മിഥ്യയും
എതെന്നു അറിയാതെ എന്‍ നാവു
പുലമ്പുന്നു നിങ്ങള്‍ക്കായ്.........

6 comments:

  1. ഇഷ്ടായി. എന്നാലും..!! നിശഗന്ധിയുടെ മികച്ച വരികള്‍ വായിച്ച പ്രതീക്ഷയില്‍ വന്നതുകൊണ്ടാവാം.

    ReplyDelete
  2. പേനയുടെ അവസ്ഥ നന്നായി പറഞ്ഞു. മൂപ്പർക്കറിയില്ലല്ലോ സത്യാണോ പൊളിയാണോ എന്നൊക്കെ .. എന്തേ ഒരു സങ്കടം പോലെ വരികളിൽ ...?

    ReplyDelete
  3. പ്രണയം കൊതിക്കുന്ന പാവം പേന .....
    എല്ലാവര്‍ക്കും എന്റെ നന്ദി...

    ReplyDelete
  4. കല്ലിലും ഒരു കവിതയുള്ളത് പോലെ പേനയ്ക്കുള്ളിലെ കവിത...

    നന്നായിരിക്കുന്നു.
    ആശംസകള്‍!

    ReplyDelete
  5. nalla kavitha
    rajan
    www.malayalapathrika.blogspot.com

    ReplyDelete