തിരുവോണനാളില്‍ ............

പറന്നെത്തി ഓണ തുമ്പികള്‍ ചുറ്റിലും
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.

മൂവാണ്ടന്‍ കൊമ്പത്തു ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ നീ ആടാന്‍ വായ്യോ.
വാഴത്തോപ്പില്‍ നമ്മുക്കു ഉല്ലസിക്കാം പിന്നെ
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

ആമ്പല്‍ പൊയ്‌കയില്‍  നീരാടി നീ
തുളസി കതിര്‍ ചൂടി ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായ്യോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണനാളില്‍ ........

10 comments:

 1. നല്ല വരികള്‍
  ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 2. ഈ പാലടപായസം കോരിക്കുടിച്ചു

  ReplyDelete
 3. അതേ,
  ഉള്ളിന്റെ ഉള്ളിൽ മധുരം നിറയ്ക്കുന്ന ഈ കവിതപ്പായസം വളരെ ഇഷ്ടമായി.
  ഓണാശംസകൾ

  ReplyDelete
 4. നന്ദി..
  എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ......

  ReplyDelete
 5. മധുരമുണ്ട്! പാലടപ്പായസംന്നൊക്കെ പറഞ്ഞു പ്രവാസികളെയൊക്കെ കഷ്ടത്തിലാക്കിയോ..

  ReplyDelete
 6. നല്ല താളത്തിലിങ്ങനെ.. ജിൽജില്ലായിട്ടുണ്ട്!

  ReplyDelete
 7. ഓണപ്പാട്ട് നന്നായിരിക്കുന്നു!

  ReplyDelete
 8. നന്ദി മുകിൽ,ശ്രീനാഥന്‍ & സ്മിത

  ReplyDelete