കണ്ണുനീരെന്നു വിളിച്ചോട്ടെ ഞാന്‍....

നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു*
കണ്ണുനീരെന്നു വിളിച്ചോട്ടെ ഞാന്‍ .

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍.

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍.
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍.

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ.
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ.

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

*പാറയില്‍ (മനസ്സില്‍) നിന്ന് ബഹിര്‍ഗമിക്കുന്ന ഒരു തരം ദ്രാവകം ​

5 comments:

  1. സത്യമായ വരികള്‍!

    ReplyDelete
  2. രുചിഭേദങ്ങളില്ലാതെ ഉണ്ണുന്നു നമ്മളാ
    കണ്ണീരു കൂട്ടിക്കുഴച്ച അത്താഴവും .... കണ്ണുനീരില്ലാതെ ജീവിതമില്ലല്ലോ അല്ലേ മാഷേ.

    ReplyDelete
  3. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  4. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

    ReplyDelete