ഓര്‍മ്മകള്‍ മരിക്കുമോ ?

ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍.

ഓര്‍ത്താല്‍ വിരുന്നു വരും
ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാല്‍ അകന്നു പോകും
ഒരന്യനെ പോലെ.

ഒരുപാട് ഓമനിക്കാം ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്.
ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്‍മ്മകളെന്നും.

എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത ഉള്‍തുടിപ്പുകളല്ലോ.
ഒരായിരം ഓര്‍മ്മകളെന്നും
മനസ്സിന്‍ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കും.
ഓര്‍ത്തിടാം മധുര സ്മരണകളായ്‌
എന്നും മരിക്കാത്ത ഈ നിനവുകളെ.

3 comments:

 1. ഓര്‍ക്കവേയുമെത്താതെന്തേയിന്നും
  വിരുന്നുകാരിയെപ്പോലെന്നോര്‍മ്മകള്‍
  ഓര്‍ക്കാതിരിക്കവേ മനസ്സിന്‍ വാതില്ക്കല്‍
  ഒച്ച വെയ്ക്കാതെവന്നു പതുങ്ങി നില്ക്കും

  ReplyDelete
 2. ഓർക്കുവാനോർക്കുന്നതല്ലിതൊന്നും ഓർക്കാൻപറ്റിയ നോരമല്ല……
  ഓർമകളുണ്ടായിരിക്കണം……. ഓർമകളെ.

  ReplyDelete
 3. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

  ReplyDelete