വിധി വിളയാട്ടമാടുന്ന പമ്പരം

ജീവിതമൊരു നൊമ്പരം
വിധി വിളയാട്ടമാടുന്ന പമ്പരം.
മനുഷ്യരെ കരുവാക്കി
കളിക്കുന്ന ഒരു നാടകം.

യവനികക്കുളില്‍ അണിഞ്ഞു നില്‍ക്കും
നൊമ്പരക്കൂട്ടങ്ങള്‍ ഞങ്ങള്‍.
വിധിയരങ്ങില്‍ വിങ്ങും മനവുമായി
വിളയാടുന്ന കോമാളിക്കൂട്ടങ്ങള്‍ ഞങ്ങള്‍.

ജീവിതമാമീ നാടകത്തില്‍
പല തരം വേഷങ്ങള്‍ മാറുന്ന
പാവങ്ങളാം ഞങ്ങളെ
പാവകളാക്കല്ലേ വിധികളാം നിങ്ങള്‍.

കണ്ണുനീരിന്‍ തീരാ കഥകളുമായി
കാണികള്‍ തന്‍ മുന്നില്‍
ഞങ്ങള്‍ നടിക്കും ഈ നാടകത്തിന്‍
അന്ത്യരംഗം കഴിയും വരെ ...........

6 comments:

 1. 'കണ്ണുനീരിന്‍ തീരാ കഥകളുമായി
  കാണികള്‍ തന്‍ മുന്നില്‍
  ഞങ്ങള്‍ നടിക്കും ഈ നാടകത്തിന്‍
  അന്ത്യരംഗം കഴിയും വരെ '

  സത്യം

  ReplyDelete
 2. ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍
  അല്ലേ
  :-)

  ReplyDelete
 3. കൊള്ളാം.കൂടുതല്‍ ശക്തമായി കറങ്ങട്ടെ, പമ്പരം. ആശംസകള്‍.

  ReplyDelete
 4. ദു:ഖമാണ് സത്യം
  ബാക്കിയെല്ലാം വെറും നുണയാണു കൂട്ടുകാരാ.
  ജീവിതം തന്നെ ഒരുവലിയ നുണയാണ്.

  ReplyDelete
 5. സ്വയംവരുത്തിടുമനര്‍ത്ഥങ്ങളതിനു
  വിധി(?)യെപ്പഴിക്കുന്നു മനുഷ്യ ശീലം

  ReplyDelete
 6. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

  ReplyDelete