കണക്കു പുസ്തകം

ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.

അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍ 
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.

ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .

അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....

3 comments:

 1. ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
  നാം ദുഃഖിക്കുന്നു.

  നഷ്ട്പ്പെടലാണ് ജീവിതം.

  ചിലരെ കാണുമ്പോള്‍
  നാം അവരെ ഇഷ്ടപ്പെടുന്നു .

  ഇഷ്ടപ്പെടലാണ ജീവിതം

  ചിലരെ നാം എന്നും
  ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.

  ഈ ഓർമകളാൺ ജീവിതം

  നന്ദി കവി:ഓർമ്മപ്പെടുത്തലുകൾക്ക്.

  ReplyDelete
 2. നഷ്ട്ടപ്പെടലുകൾ എഴുതാൻ മാത്രമായിട്ട് എന്തിന് ഈ(ഞാൻ) പുസ്തകം തന്നു.
  ചോദ്യം , പടച്ചതമ്പുരാനോട്…..
  ക്ഷമിക്കു നിശാഗണ്ഡി.

  ReplyDelete
 3. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

  ReplyDelete