കാന്താരി മുളക്

ഇന്നലെ ആരോ ഒരുവന്‍
ഒരു കാന്താരി മുളകിനെ
ഒന്നു നോവിച്ചു.

കടുകു  മണിയോളം
പോന്ന ആ കാന്താരിക്കു
ഇത്രയും വീര്യമുണ്ടെന്ന്
അപ്പോള്‍ തന്നെ അവനറിഞ്ഞു.

ആവോളം അവനെ
വെള്ളം കുടിപ്പിച്ചിട്ട്
ആ കാന്താരി ചൊല്ലി
"എന്നെ നോവിച്ചവര്‍
ആരായാലും അവനെ
ഞാന്‍ ഇങ്ങനെ വെള്ളം കുടിപ്പിക്കും".

കാന്താരിയുടെ ഈ
ചങ്കുറപ്പു കണ്ട ഞാന്‍
ഒരു മാത്ര ആശിച്ചു പോയി,
അടുത്ത ജന്മത്തില്‍ ഇവളെന്റെ
മകളായി പിറന്നിരുന്നെങ്കിലെന്ന്.........

14 comments:

 1. മകളാകുന്നതൊക്കെ കൊള്ളാം. പക്ഷേ കെട്ടിപ്പിടിയ്ക്കാനോ ഉമ്മ വയ്ക്കാനോ പോയാല്‍ വിവരമറിയും :)

  ReplyDelete
 2. നന്ദി ശ്രീ...
  ശരിയാണ്.... ഇഷ്ടമില്ലാതെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്താല്‍ ആരായാലും ചിലപ്പോള്‍ താങ്കള്‍ പറഞ്ഞ പോലെ വിവരമറിയും ...പെണ്ക്കുട്ടികളായാല്‍ അങ്ങനെ വേണം ...

  ReplyDelete
 3. ആ മകളെ കെട്ടുന്നവന്റെ കാര്യം ..

  ReplyDelete
 4. കാന്താരി തിന്നവൻ വെള്ളം കുടിക്കുമോ....

  ReplyDelete
 5. അടുത്ത ജന്മത്തില്‍ ഇവളെന്റെ
  മകളായി പിറന്നിരുന്നെങ്കിലെന്ന്

  നല്ല ആശ . ഉം കുറ്റം പറയാന്‍ പറ്റില്ല . നാട് കേരളമല്ലെ

  ReplyDelete
 6. വായിച്ചതിനും അഭിപ്രായത്തിനും നന്ദി ഒഴാക്കന്‍,ജീവി കരിവെള്ളൂര്‍,റ്റോംസ് കോനുമഠം...

  ReplyDelete
 7. kollam...aagraham sabhalamaakan ende prathanakal...
  ee vanna kaalathu kanthirikalkke jeevikkanavoo...
  nalla aahyam..
  inna pidicho...kurachu "kaanthari aashamsakal..."

  ReplyDelete
 8. വെള്ളം കുടിക്കാതിരുന്നാല്‍ മതി...........:)

  ReplyDelete
 9. വായിച്ചതിനും അഭിപ്രായത്തിനും "കാന്താരി ആശംസകള്ക്കും" നന്ദി INTIMATE STRANGER....
  വായിച്ചതിനും അഭിപ്രായത്തിനും മാറുന്ന മലയാളിക്കും നന്ദി...

  ReplyDelete
 10. കാന്താരി മുളക് വായിച്ചു.ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊള്ളാം

  ReplyDelete
 11. നന്ദി അഖി...

  ReplyDelete
 12. ഒന്ന് കടിച്ചാല്‍
  പത്തുപ്രാവശ്യം
  തിരിച്ചു കടിയ്ക്കുന്ന
  കാന്തരിയായിപ്പോയല്ലോ
  പ്രിയതമേ നീ.....

  വലിയ കുഴപ്പം ചെയ്യും കേട്ടോ ....

  ReplyDelete
 13. nalla kavitha enikishtapetu ingine venam

  ReplyDelete
 14. നന്ദി രാജേഷ്‌ ശിവ,ammus...

  ReplyDelete