നിശാഗന്ധി

നിന്‍ ലാവണ്യ ലഹരിയില്‍
മതിമറന്ന ആയിരങ്ങളാല്‍
നീ വേട്ടയാടപ്പെടുന്നു.

അവര്‍ തന്‍ ഭാവന
വൈഭവങ്ങളില്‍ നീയൊരു
കാമഗന്ധിയായി മാറുന്നു.

ജ്വലിക്കുന്ന ആ നയനങ്ങളില്‍
നിന്നുള്ള നോട്ടത്തിന്‍ ശരമേറ്റു
നിന്‍ അഴകാര്‍ന്ന മേനിയില്‍
മുറിവേല്‍ക്കുന്നു.

നിശാഗന്ധി ,"എന്തിനു തന്നു നിനക്കു
ദൈവം ഇത്ര സൌന്ദര്യം !!
ഈ സൌന്ദര്യം നിനക്കൊരു
തീരാ ശാപമാണോ ?"

6 comments:

 1. ചിലര്‍ക്കു അവരുടെ സൌന്ദര്യം ഒരു ശാപമാണ്...

  ReplyDelete
 2. എനിക്കും......... ഹി ഹി ഹീ

  ReplyDelete
 3. സൌന്ദര്യം ശാപമല്ല

  ReplyDelete
 4. സൌന്ദര്യവും സൌരഭ്യവും ചിലപ്പോൾ ചിലർക്ക് ശാപമായേക്കാം ....

  ReplyDelete
 5. ജ്വലിക്കുന്ന ആ നയനങ്ങളില്‍
  നിന്നുള്ള നോട്ടത്തിന്‍ ശരമേറ്റു
  നിന്‍ അഴകാര്‍ന്ന മേനിയില്‍
  മുറിവേല്‍ക്കുന്നു

  ReplyDelete
 6. വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി കൂതറHashim,akhi,ജീവി കരിവെള്ളൂര്‍ ,റ്റോംസ് കോനുമഠം...

  ReplyDelete