പൂവന്റെ ദുഃഖം

എന്റെ അയല്‍വക്കത്ത്
ഒരു പൂവന്‍ കോഴിയും,
പിട കോഴിയും, കുഞ്ഞുങ്ങളും
കൂടി വാഴുന്ന ഒരു കുടുംബമുണ്ട്.

ആരോഗ്യവും അതിനൊത്ത
അഴകുമുള്ള ഈ പൂവനു
പക്ഷേ കൂവാനറിയില്ല ഒട്ടും.

നേരം വെള്ളുത്തത് നാട്ടാരെ
വിളിച്ചറിയിക്കുന്നതും
കൂടു വിട്ടു ആദ്യം വെളിയില്‍
ഇറങ്ങുന്നതും ഈ വീട്ടില്‍
പിടായാണു നിത്യം .

എന്നാണു എനിക്കൊന്നു
ഒച്ചത്തില്‍ കൂവാന്‍
കഴിയുമെന്നോര്‍ത്തു
ആ പാവം പൂവന്റെ
നെഞ്ചു പിടയ്ക്കുകയാണിന്ന്....

14 comments:

 1. അടുത്ത ഹര്‍ത്താല്‍ വരെ കാത്തിരിക്കുക ...
  ഞാന്‍ ബിവരേജിലെ തീര്ത്തവുമായി വരാം.
  നമൂക്കൊരുമിച്ചു ആ പൂവന് അന്ത്യ കൂദാശ ചൊല്ലാം ...
  ആ പാവം പൊയ്ക്കോട്ടേ ...

  ReplyDelete
 2. നന്ദി നികേഷ് പൊന്നന്‍ ...
  ഒന്നു ഒച്ചത്തില്‍ കൂവാന്‍ ആകാതെ ഇങ്ങനെ ഒരുപാട് പൂവന്മാരുണ്ട് നമ്മുടെ നാട്ടില്‍ .....താങ്കള്‍ പറഞ്ഞ പോലെ ജീവിച്ചു പൊയ്ക്കോട്ടെ ഈ പാവം പൂവന്മാര്‍...

  ReplyDelete
 3. hundevalilഎന്നാണു എനിക്കൊന്നു
  ഒച്ചത്തില്‍ കൂവാന്‍
  കഴിയുമെന്നോര്‍ത്തു
  ആ പാവം പൂവന്റെ
  നെഞ്ചു പിടയ്ക്കുകയാണിന്ന്....

  ReplyDelete
 4. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്... അല്ലേ?

  കൊള്ളാം :)

  ReplyDelete
 5. നിശാ,

  കൂവാതെവിടെ പോവാന്‍.
  കാര്യമായിട്ടെന്തേലും വരെട്ടെ..
  കൂവാതിരിക്കുന്ന പൂവനന്ന് കൂവും

  ReplyDelete
 6. നന്ദി അഖി,ശ്രീ,റ്റോംസ് കോനുമഠം...

  ReplyDelete
 7. പൂവുള്ളവനല്ല..പൂവു വെച്ചവരാണ് കൂവുന്നതെന്ന്

  ReplyDelete
 8. കോഴിക്കും ബോണസ്സും ഇന്ഗ്രിമെന്റും കിട്ടാതെ കൂകില്ല മേല്ലപ്പോക്ക് നയം
  പിന്നെ അവന്‍ കുകാറില്ല ഇല്ല്പ്പോള്‍ , നേരം അറിയിക്കുന്ന ഉപകരണം കൊണ്ടാണല്ലോ എല്ലാവരും നടക്കുന്നത് മൊബൈല്‍ അതില്‍ കോഴിയുടെ കൂവല്‍ കേട്ട് ഈ കഥാപാത്രം ഭയക്കുന്നല്ലോ കൊള്ളം നല്ല കാഴ്ചകള്‍ കവിത ആക്കി ആശംസകള്‍

  ReplyDelete
 9. നന്ദി പാവം-ഞാന്‍,ജീ.ആര്‍.കവിയൂര്‍,ജയരാജ് മുരുക്കുപ്പുഴ

  ReplyDelete
 10. പിട കോഴികള്‍ കുകി വെളിപ്പിച്ച നാട്ടില്‍
  പിടക്കുന്ന മനസ്സുമായി പാവം പൂവന്‍
  ഇനി എന്തിനു കുവണം

  ReplyDelete
 11. നന്ദി ജീ.ആര്‍.കവിയൂര്‍ താങ്കളുടെ ഈ രണ്ടാമത്തെ അഭിപ്രായത്തിന്...
  പിട കോഴികള്‍ കുകി വെളിപ്പിച്ച നാട്ടില്‍
  പിടക്കുന്ന മനസ്സുമായി നമ്മുടെ പാവം പൂവനു ഇതു കണ്ടു സഹിക്കുന്നില്ല....

  ReplyDelete
 12. കവിതയിലെ പൂവന്‍ കൂവാത്തത് കൊണ്ടല്ലേ പിട കൂവുന്നത്. പാവം അര്നെകിലും വേണ്ടേ എല്ലാരേയും ഒന്ന് വിളിച്ചു ഉണര്‍ത്തുവാന്‍.

  ReplyDelete
 13. നന്ദി രാധ...
  ശരിയാണ്..ആരെങ്കിലും വേണ്ടേ ഒന്നു വിളിച്ചുണര്‍ത്തുവാന്‍ ...

  ReplyDelete