ഓന്ത്

എന്റെ വീടിന്റെ മുറ്റത്തെ
മൂവാണ്ടന്‍ മാവിന്റെ
കൊമ്പിലൊരു ഓന്തുണ്ട്.

വീട്ടിലെ ഒരു അംഗത്തെ
പോലെ എന്നെ സ്നേഹിക്കുന്ന
ഒരു പാവം ഓന്ത്.

ഞാന്‍ ദുഃഖിതനായാല്‍
ഇവള്‍ തന്‍ മുഖം
കറുത്തു തുടിക്കും.

ഞാന്‍ സന്തോഷവാനായാല്‍
ഇവള്‍ തന്‍ മുഖം
വെള്ളുത്തു തുടിക്കും .

എനിക്കു മുറിവേറ്റാല്‍
ഇവള്‍ തന്‍ മുഖം
ചുവന്നു തുടിക്കും .

എന്നാലോ എന്റെ ദുഃഖം ,
അവള്‍ക്കു ഉണ്ടാകുന്ന
ഭാവമാറ്റങ്ങള്‍ എനിക്കു
മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഒട്ടും ...

10 comments:

  1. ഏറെ അടുത്തവരുടെപോലും ഭാവമാറ്റങ്ങള്‍ ചിലപ്പോള്‍ മനസ്സിലാക്കാന്‍ കഴിയാറില്ല ...
    നന്നായിരിക്കുന്നു കവിത

    ReplyDelete
  2. ഞാനും ബ്ലോഗ് തുടങ്ങി.. !
    എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

    ReplyDelete
  3. ഞാന്‍ ദുഃഖിതനായാല്‍
    ഇവള്‍ തന്‍ മുഖം
    കറുത്തു തുടിക്കും.

    ReplyDelete
  4. ഓന്തിന്റെ കൂട്ട്‌ കൂടി ഒടുക്കം ഓന്തിനെ പ്പോലെ യാകുമോ..?
    (ചുമ്മാ പറഞ്ഞതാട്ടോ..)
    നല്ല കവിത.., ഇഷടപ്പെട്ടു..

    ReplyDelete
  5. നന്ദി ജീവി കരിവെള്ളൂര്‍,മിനിമോള്‍,റ്റോംസ് കോനുമഠം,കമ്പർ....

    "എല്ലാവരെയും മനസ്സിലാക്കാന്‍ എപ്പോഴും നമ്മുക്കു ആവണമെന്നില്ല. ചിലപ്പോള്‍ നമ്മെ സ്നേഹിക്കുന്നവരെ പോലും ......"

    ReplyDelete
  6. ആരാണാ പാവം ഓന്ത്..??ഇനിയെങ്കിലും..അവളുടെ സ്നേഹം തിരിച്ചറിഞ്ഞു കൂടെ..??നന്നായിരിക്കുന്നു......

    ReplyDelete
  7. നന്ദി ബിജലി....

    തീര്‍ച്ചയായും ആ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി....

    ReplyDelete
  8. ഓന്തിനെ യും
    മനസിലാക്കാണം.

    ReplyDelete
  9. നന്ദി രാജേഷ് ശിവ...

    ReplyDelete