വാര്‍ദ്ധക്യം !!!!

ആശകള്‍ നിറയുമീ
കാലമല്ലോ ഈ യൌവനം.
നിരാശകള്‍ നിറയുമീ
കാലമല്ലോ ഈ വാര്‍ദ്ധക്യം.

യൌവ്വനക്കാലത്തു
കൂട്ടുകൂടാന്‍ ഒരായിരം പേര്‍.
എന്നാല്‍ വാര്‍ദ്ധക്യക്കാലത്തു
കൂടെ നില്‍ക്കാന്‍ ആരുമില്ല.

ആയുസ്സെന്ന നാണയത്തിന്‍
ഇരുവശങ്ങളാണീ
യൌവ്വനവും വാര്‍ദ്ധക്യവും.

യൌവനം മാത്രം മതിയെന്നു
പറയുന്ന മനുജാ നിനക്കു
അല്പായുസ്സു മാത്രം.

യൌവനം മാത്രം മതിയെന്ന
ശാഠ്യം വെടിഞ്ഞ്
ഈ വാര്‍ദ്ധക്യമെന്ന
രണ്ടാം ശൈശവത്തെ
വരവേല്‍ക്കൂ.

സ്നേഹിക്കാം നമ്മള്ക്കീ
വാര്‍ദ്ധക്യ സഹ ജീവികളെ
ഒരു താങ്ങായ് ,തണലായ് എന്നും ........

9 comments:

 1. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളുമാണെങ്കിൽ കൗമാരവും ശൈശവവും ഏതു വശങ്ങളാണ​‍്‌

  ReplyDelete
 2. നന്ദി എറക്കാടന്‍ ....

  കൗമാരവും ശൈശവവും കഴിഞ്ഞാകുന്നു ശരിയായ ജീവിതം തുടങ്ങുന്നത്..യൌവ്വനം മാറി വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ആകുന്നു നമ്മള്‍ പോയ യൌവ്വനത്തെ പറ്റി ചിന്തിക്കുന്നുത്..ഒട്ടു മിക്കവരും വാര്‍ദ്ധക്യത്തെ വെറുക്കുന്നു...ഇന്നത്തെ തലമുറ വ്യദ്ധ ജനങ്ങളെ അകറ്റുന്നു..."പഴുത്ത പ്രായില വീഴുന്നത് കണ്ടു ചിരിക്കുന്ന പച്ച പ്രായില പോലെ "

  ReplyDelete
 3. "പത്തുപതീറ്റാണ്ടു കൊല്ലം ഉണ്ണിയായ് ....
  ......"
  ഒടുവില്‍ ചിലര്‍ വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലില്‍ ...
  ചിലര്‍ വാര്‍ദ്ധക്യത്തെ കാത്തു നില്കാതെ അകാലത്തില്‍ ...


  നന്നായിരിക്കുന്നു

  ReplyDelete
 4. എത്ര സത്യം.
  വാര്‍ദ്ധ്യകത്തില്‍ ആരുമുണ്ടാവില്ല.
  അതൊര്‍ക്കുമ്പോള്‍ പേടീയാകുന്നു.

  ReplyDelete
 5. നന്ദി ജീവി കരിവെള്ളൂര്‍,റ്റോംസ് കോനുമഠം ....

  ReplyDelete
 6. വാര്‍ദ്ധക്യത്തിനും ഒരു സുഖം ഉണ്ടു

  ReplyDelete
 7. യൌവ്വനക്കാലത്തു
  കൂട്ടുകൂടാന്‍ ഒരായിരം പേര്‍.
  എന്നാല്‍ വാര്‍ദ്ധക്യക്കാലത്തു
  കൂടെ നില്‍ക്കാന്‍ ആരുമില്ല.

  ee warikal nnnayi...
  edu polathanna sambathullapolum allawrum koodayundawum adiladayaal arum kanilla........adayadu nammaklku allamullappol kooda alkar kanumenrtham

  ReplyDelete
 8. നന്ദി സാഹിദ......

  ReplyDelete