സിംഹ ഗര്‍ജ്ജനം

വെള്ളിത്തിരയിലെ
തിലകക്കുറി വെറുതെ
മായിച്ചു കളയരുതെ.
ദ്രശ്യ കലയുടെ
പെരുന്തച്ചനെ 
വായില്ലാ കുന്നിലപ്പനാക്കി
മാറ്റരുതെ.

തലയെടുപ്പോടെ ആ
സിംഹ ഗര്‍ജ്ജനം
ഇനിയും മുഴങ്ങട്ടെ
വെള്ളിത്തിരയില്‍ .
തീയില്‍ കുരുത്ത
ശൌര്യവുമായി
കാട്ടുകുതിര പോല്‍
കുതിച്ചോടിടട്ടെ.

ഇനിയും നിറയട്ടെ ആ
അഭിനയ ചാതുര്യം .
ഞങ്ങള്‍ നേരുന്നു
ഒരായിരം നന്മകള്‍
ഈ മഹാ ധര്‍മ്മീപുത്രനു്‌  ......

7 comments:

 1. നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ ലായങ്ങളില്‍ നിന്നും
  കലാകാരന്മാര്‍ മോചിപ്പിക്കപ്പെട്ടില്ലെങ്കില്‍
  സാധാരണ ജനങ്ങളുടെ അടിമയോഗത്തിന്
  അറുതിയുണ്ടാകുമോ !!!
  സൂപ്പര്‍ താര ചവറുകളെ
  സാംസ്ക്കാരിക മാലിന്യങ്ങളായി തിരിച്ചറിയുക.
  അശംസകള്‍.

  ReplyDelete
 2. ദ്യശ്യകലയിലെ പെരുംതച്ചനെ
  വായില്ലാകുന്നിലപ്പനാക്കി
  മാറ്റരുതേ.

  ReplyDelete
 3. താരത്തിന്‌ വേണ്ടി സംസാരിക്കാന്‍ താങ്കളുണ്ടായല്ലോ..നന്നായി

  ReplyDelete
 4. സൂപ്പര്‍ താര ചവറുകൾ
  സാംസ്ക്കാരിക മാലിന്യങ്ങളെന്നൊ?
  അവർ സൂപ്പ്ര്താരങ്ങളാകുന്നതുവരെയും ചവറു വാരാനിറങ്ങിയില്ലേ.ഒരു ചാക്കും തോളിലിട്ടിറിങ്ങ്.
  അല്ല പിന്നെ!

  ReplyDelete
 5. ഇനിയും നിറയട്ടെ ആ
  അഭിനയ ചാതുര്യം .
  ഞങ്ങള്‍ നേരുന്നു
  ഒരായിരം നന്മകള്‍
  ഈ മഹാ ധര്‍മ്മീപുത്രനു്‌ ......

  ReplyDelete
 6. ആശംസകള്‍
  ഇനിയും എഴുതുക

  ReplyDelete
 7. ഉണ്ടിരിക്കുന്ന നാ‍യർക്കൊരു ഉൾ വിളി ...എന്നു തുടങ്ങുന്ന ഒരു പഴംചൊല്ലുണ്ടല്ലോ

  ReplyDelete