കാക്ക ജന്മം


നഗരത്തിന്‍ ഓരത്ത്
മാമരത്തിന്‍ ചില്ലയില്‍
നീ അന്തിയുറങ്ങുന്നു

കദനത്തിന്‍ കിനാവു
കണ്ടു ഞാനോ ഉറങ്ങന്നു ആ
മാമര ചുവട്ടില്‍

കറുത്ത പുകയുള്ള നഗരം
കാണുന്ന നമ്മള്‍
തെരുവീഥികള്‍ തോറും
അഷ്ടിക്കായ് അലയുന്നു നിത്യം

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും
മത്സരിച്ചു പെറുക്കി തിന്നുന്നു
ആഹാര ശകലങ്ങള്‍ നമ്മള്‍

ബലിയൂട്ടി വിളിക്കുന്നു നിന്നെ
ബലിച്ചോറു നല്കുന്ന നിങ്ങള്‍
ഒരു നേരച്ചോറിനു വേണ്ടി ചെന്നാല്‍
ആട്ടിപ്പായിക്കുന്നു എന്നെ

തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............

30 comments:

  1. enthey veendum oru kakka janmam agrahikkunnu?....manasilayilla athu....

    ReplyDelete
  2. kakka ajnman agrhaikkunnad veedum janikanulla kodikondano????/
    adilum nalladalla nall oru manushanta janmam.alju nadkkatha kakkayekkalum nallad

    ReplyDelete
  3. നന്ദി കാവുട്ടി, സാഹിദ......

    ഇത് ഞാന്‍ കാണുന്ന ഒരു പാവം ഭിക്ഷക്കാരന്റെ കഥയാണ്....
    അയാള്‍ അന്തിയുറങ്ങുന്നതും തിന്നുന്നതും കാക്കകളുടെ കൂടെയാണ്...ആ പാവം എന്നും വിചാരിക്കും എന്റെ അടുത്ത ജന്മം ഒരു കാക്ക ജന്മം ആകണേ....

    ReplyDelete
  4. വ്യത്യസ്തമായ നിരീക്ഷണം.

    ReplyDelete
  5. നന്ദി കുമാരന്‍,ശിഹാബ് മൊഗ്രാല്‍.........

    ReplyDelete
  6. നല്ല ഭാവന ഇനിയും ഇതു പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  7. really good thoughts. nice worses...

    ReplyDelete
  8. നന്ദി ത്രിശ്ശൂര്‍ക്കാരന്‍,എറക്കാടന്‍,അനിത ഹരീഷ്....

    ReplyDelete
  9. ബലിയൂട്ടി വിളിക്കുന്നു നിന്നെ
    ബലിച്ചോറു നല്കുന്ന നിങ്ങള്‍
    ഒരു നേരച്ചോറിനു വേണ്ടി ചെന്നാല്‍
    ആട്ടിപ്പായിക്കുന്നു എന്നെ...
    ഒരു വലിയ പരമാര്‍‌ത്ഥത്തിലേക്കാണു വിരല്‍‌ ചൂണ്ടുന്നത്, ജീവിച്ചിരിക്കുന്ന മനുഷ്യരെ അഥവാ സഹായം ആവശ്യമായവരെ കണ്ടില്ലന്നു നടിക്കുകയും അവ്ര്ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടുന്നതിലേറേ പണം ദൈവത്തിനു
    അല്ലങ്കില്‍ പരേതര്‍ക്ക് നല്‍കി
    നന്മയും മോക്ഷവും അനുഗ്രഹവും
    വാരികൂട്ടാന്‍ ശ്രമിക്കുന്നു മനുഷ്യര്‍.....

    ReplyDelete
  10. തന്നാലും തമ്പുരാനേ
    അടുത്ത ജന്മമെങ്കിലും
    എനിക്കു ഒരു കാക്ക ജന്മം .............

    .

    കാക്ക ജന്മം കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണം!

    ReplyDelete
  11. തന്നാലും തമ്പുരാനേ
    അടുത്ത ജന്മമെങ്കിലും
    എനിക്കു ഒരു കാക്ക ജന്മം .............

    ReplyDelete
  12. ഒരുനേരത്തെ ഭക്ഷണം തെണ്ടിയിട്ടും കിട്ടാത്ത
    പാവം മനുഷ്യന്‍ കാക്ക ജന്മവും ആഗ്രഹിച്ചു പോകും
    നമ്മുടെ വീട്ടില്‍ ഇവരെ പോലെയുള്ളവര്‍ എത്തുമ്പോള്‍
    ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ സന്മനസ്സു കാണിക്കട്ടെ .....
    നല്ല ചിന്തകള്‍ ലെളിതമായ ശൈലി
    ഇനിയും എഴുതുക .

    ReplyDelete
  13. നന്ദി മാണിക്യം .......
    നിങ്ങളുടെ അഭിപ്രായം 100% ശരിയാണ്...ജീവിച്ചിരിക്കുന്നവരെ ആരും കാണുന്നില്ല...
    നന്ദി ജയന്‍ എവൂര്‍ ,പാവപ്പെട്ടവന്‍ .......
    ഈ തരത്തിലുള്ള യാതന അനുഭവിച്ചാല്‍ നമ്മളായാലും ആശിച്ചു പോകും ഒരു കാക്ക ജന്മം ....
    നന്ദി സബിബാവ...
    "സന്മനസ്സ് ഉള്ളവര്‍ക്കു ഭൂമിയില്‍ സമാധാനം"

    ReplyDelete
  14. വാക്കുകള്‍ അടുക്കി വെച്ചാല്‍
    കവിത ഒന്നുകൂടി ഭംഗിയാവുമെന്ന് തോന്നുന്നു

    ReplyDelete
  15. നന്ദി മനോഹര്‍ മാണിക്കത്ത്....

    ReplyDelete
  16. kittiya janmam thanne jivichu thirkkan padu pedumpolanu eniorujanmam ethrayoyonikal janichu kaziyumpolani uthamamaya manusajenmam kittunnathu ikkare nokkiya akkarappaccha polthonnum manusyan dukidanakumpol mathram chuttum nokkunnathu suhamullappol okendathine orkkathe pokunnu
    nalla kavitha

    ReplyDelete
  17. നന്ദി ജീ.ആര്‍.കവിയൂര്‍.....

    ReplyDelete
  18. ശരിയാണ് കാക്കജന്മം ത്തന്നെ ഭേദം മനുഷ്യജന്മത്തേക്കാള്‍.

    മാണിക്യം ചേച്ചിക്കൊപ്പം ഞാനും.

    ReplyDelete
  19. ശരിയാണ് ഗീത....

    ReplyDelete
  20. ഈ മനുഷ്യജന്മത്തില്‍ തന്നെ തനിക്കു ചോറ് നിഷേധിക്കുന്നവരില്‍ നിന്ന് ചോറ് പിടിച്ചെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ നിലപാട്. പകരം ആ വെല്ലുവിളി ഏറ്റെടുക്കാതെ അടുത്ത ജന്മത്തില്‍ ഒരു കാക്കയായിട്ടെങ്കിലും ജനിച്ച് ബലിച്ചോര്‍ എങ്കിലും തിന്നാന്‍ ശ്രമിക്കുന്നത് കവി ഭാവന ആയിട്ടാണെങ്കിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. കുറച്ചുകൂടി പോസിറ്റീവ് ആയ ചിന്തകള്‍ ആണ് ഇന്നത്തെ ആവശ്യം എന്ന് തിരിച്ചറിയുമല്ലോ...സസ്നേഹം..

    ReplyDelete
  21. നന്ദി ക്രിഷ്ണകുമാര്‍...
    താങ്കളുടെ കാഴ്ചപ്പാട് ശരിയാണ്.. പക്ഷേ ഒരു ഭിക്ഷക്കരനെ സംബന്ധിച്ചടത്തോളം പിടിച്ചു വാങ്ങല്‍ എന്നത് ഒരു പിടിച്ചുപ്പറി ആകില്ലേ...ഭിക്ഷ യാജിക്കുകയല്ലേ വേണ്ടത്...നമ്മുടെ സമൂഹത്തില്‍ യാജകനു ഒരു വിലയുമില്ല...എന്നിരുന്നാലും താങ്കള്‍ പറഞ്ഞ പോലെ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവണം...

    ReplyDelete
  22. കൊള്ളാം..
    :-)

    തന്നാലും തമ്പുരാനേ
    അടുത്ത ജന്മമെങ്കിലും
    എനിക്കു ഒരു കാക്ക ജന്മം .............:)

    ReplyDelete
  23. പുകൾപ്പെട്ട വർണ്ണനയാൽ ,
    പകലോൻ പോൽ സത്യം -
    വികലമില്ലാതെ വിളിച്ചോതിയീ
    കാകജന്മം പുണ്യജന്മം...!

    ReplyDelete
  24. നന്ദി മഷിത്തണ്ട്, ബിലാത്തിപ്പട്ടണം ....

    ReplyDelete
  25. നന്ദി എം.പി.ഹാഷിം...

    ReplyDelete
  26. കാക്കജന്മത്തിനായ് കൊതിക്കുന്ന ഭിക്ഷക്കാരന്‍. പാവം.

    ReplyDelete
  27. നന്ദി എഴുത്തുകാരി......

    ഭിക്ഷക്കാരന്‍ ആശിക്കുന്നു ഒരു കാക്ക ജന്മം

    ReplyDelete