വവ്വാല്‍ മൂപ്പനു പറ്റിയ അമളി


ഇരയെ തേടി
ഉയരത്തില്‍ പറക്കുന്ന
വവ്വാല്‍ മൂപ്പന്‍ കണ്ടെത്തി
താഴെ ഇഴയുന്ന ആ വലിയ അട്ടയെ

ഇവനെ കിട്ടിയാല്‍
ഇന്നത്തെ അത്താഴം കുശാല്‍
എന്നു ആശിച്ചു പോയി
ആ പാവം

അത്താഴ കൊതി മൂത്തു
പറന്നടുത്തു വവ്വാല്‍
ആ ഭികരനാം അട്ടയുടെ
അരികില്‍

അടുത്ത് ചെന്നപ്പോള്‍ അറിഞ്ഞു
അട്ടയുടെ പാന്റോ
* കൊമ്പിന്റെ വീര്യം
എന്നാലും അട്ടയെ ഒന്ന് പിടിച്ചിട്ടു തന്നെ
കാര്യമെന്നു കരുതി ആഞ്ഞടുത്തു
ആ പാവം വവ്വാല്‍ മൂപ്പന്‍

ഒടുവില്‍ ഒടുക്കി തന്‍ ജീവന്‍
ആ ഭീകരനാം
അട്ട തന്‍ പാന്റോ
* കൊമ്പില്‍ .........

* ട്രെയിനിലേക്ക്‌ ലൈനില്‍ നിന്നും വൈദ്യുതി സ്വികരിക്കുന്ന ഉപകരണം

9 comments:

  1. മനുഷ്യന്റെ പ്രകൃതിയെ മറന്നുള്ള വികസന ത്വരയിലേക്കൊരു രക്തസാക്ഷി കൂടി...പാവം വവ്വാൽ മൂപ്പൻ!!
    ആശംസകൾ

    ReplyDelete
  2. നന്ദി നളിനി ...........

    താങ്കളുടെ ഈ കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു......

    ReplyDelete
  3. പുതുമയുള്ള വിഷയം. ശൈലി. നന്നായിട്ടുണ്ട്.

    ReplyDelete
  4. നന്ദി കുമാരന്‍ .......

    ReplyDelete
  5. sunilintakawidakalellam wythisthadayulladayee warunnud eniyum
    koodudal azhudanulla anghraham daywam thagalkku nalketta

    ReplyDelete
  6. പാവം വവ്വാല്‍ :(

    ReplyDelete
  7. നന്ദി ആഗ്നേയ.....

    ReplyDelete
  8. ഓരോ കവിതയിലും വ്യത്യസ്തത ഉണ്ട് ...കാഴ്ചപ്പാടുകള്‍ സുന്ദരം ...രചനാ ശൈലി ലളിതം ....വായിച്ചു ചിന്തിച്ചു ....കൊള്ളാം

    ReplyDelete
  9. നന്ദി ഭൂതത്താന്‍ .....

    ReplyDelete