ആരാകും ചന്ദ്ര രാജ്യത്തെ ആദ്യ രാജാവ് ?


വെട്ടിമുറിക്കല്ലേ എന്നെ
ഈ പാവം
അമ്പിളി അമ്മാവനെ നിങ്ങള്‍

വരുന്നു നാളുകള്‍
വിലപേശും നാളുകള്‍
മത്സരം മുറുകുന്ന നാളുകള്‍
ചന്ദ്ര രാജ്യത്തിന്റെ അവകാശത്തിനായ്

എന്റെയാണെന്നു ചൊല്ലി
അപ്പോള്ളോക്കാര്‍
അല്ല എന്റെയാണെന്നു ചൊല്ലി
ചന്ദ്രയാനുക്കാര്‍
അങ്ങനെ പലരും വാദമായി
എത്തി തുടങ്ങും നാളെ

നാളത്തെ പോര്‍ക്കളമാക്കി
എന്നെ ഒരു നാഗസാക്കി
ആക്കല്ലേ നിങ്ങള്‍

ഇന്നു വെള്ളത്തിനു വേണ്ടി
നാളെ എന്‍ പങ്കിനു വേണ്ടി
'ബോംബി ' ട്ടു മുറിവേല്‍പ്പിക്കല്ലേ നിങ്ങള്‍
എന്നുടെ ശോഭ കെടുത്തല്ലേ നിങ്ങള്‍

ചന്ദ്ര രാജ്യത്തെ
രാജാവായി വാഴുന്നതാര്‍ ?
കാത്തിരിക്കാം ആ രാജാവിന്‍
പട്ടാഭിഷേകത്തിനായ്....................

16 comments:

 1. നുമ്മടെ വെള്ളം കുടി മുട്ടിക്കല്ലെ, ഇങ്ങള് ഇമ്മാതിരി കവിതയെഴുതിയിട്ട്. ഇനി വെള്ളവും ഹീലിയവും അവിടന്ന് കൊണ്ടുവരാനാ നുമ്മടെ പരിപാടി.

  ReplyDelete
 2. നന്ദി പാര്‍ത്ഥന്‍ .....
  പക്ഷെ ആര്‍ ആദ്യം കൊണ്ടു വരും അതെല്ലാം ?
  അവിടെയാകുന്നു ഇനി മത്സരം ...

  ReplyDelete
 3. പാ‍വം അമ്പിളിയമ്മാവനു വേണ്ടി കരയാൻ ഒരാളെങ്കിലുമുണ്ടല്ലോ..ആശംസകൾ !!

  ReplyDelete
 4. നന്ദി നളിനി ...........
  നമ്മുക്ക് കരയാനല്ലേ കഴിയു.....

  ReplyDelete
 5. ആ ചിത്രം ആണു മനസ്സിൽ തട്ടിയത്.

  ReplyDelete
 6. നന്ദി വികടശിരോമണി.........
  ആ ചിത്രം പോലെ ആകും ചന്ദ്രന്‍ ഭാവിയില്‍ ?

  ReplyDelete
 7. എഴുത്ത് ഒരു സാധ്യതയാവട്ടെ പ്രിയസുഹൃത്തേ...
  എനിയുമെഴുതൂ നന്നായി.....
  സസ്നേഹം

  ReplyDelete
 8. anujaa kawida naanyittundu ..
  sudaramayaa chandarana wettti murikunbolulla wedana ..kawidayilooda wannu..awida manushanta wasamundayulla bayghalum kawidayil ..warchu kanichcu....manusharaaya nammal thanna manushinta cheydikala bayapedunna awastha...eniyum koodudal kawidayilooda kariyaghal thagaluda viral thumbilooda ozhuki waratta...

  ReplyDelete
 9. നന്ദി
  ദിനേശന്‍ വരിക്കോളി....

  ReplyDelete
 10. അമ്പിളിമാമനുവേണ്ടി ഒഴുക്കുന്ന ഈ നിലാകണ്ണീര്
  ഞാൻ തുടക്കുകില്ലാ..ഇനിയും കരയൂ..ഇനിയുമിനിയുമതെല്ലാം കവിതകളാക്കൂ...

  ReplyDelete
 11. ഇത്രനാളും നിലാവുള്ള രാത്രികളില്‍ അമ്പിളി മാമനെ നോക്കി കിടന്നു മനസ്സിന്‍റെ ദുഃഖമെല്ലാം വിളമ്പു മായിരുന്നു ...അതെല്ലാം കെട്ട് പാല്‍ പുഞ്ചിരിയോടെ എന്നെ സമാധാനിപ്പിക്കുമായിരുന്നു ....ഇങ്ങനെ പോയാല്‍ നാളെ അമ്പിളി മാമന്‍റെ ദുഖത്തെ ഞാന്‍ എങ്ങനെ സമാധാനപ്പെടുത്താന .....ആ പാല്‍ പുഞ്ചിരി കൂടി നഷ്ടമാകുമോ ..ആവോ ...

  ReplyDelete
 12. നന്ദി ഭൂതത്താന്‍ .....

  നമ്മുക്കു ആശിക്കാം ആ പാല്‍ പുഞ്ചരി എന്നും നിറഞ്ഞു നില്ക്കാന്‍ ..........

  ReplyDelete
 13. ആനുകാലിക പ്രസക്തിയുള്ള വിഷയം..നല്ലൊരു കവിതയായി ആവിഷ്കരിച്ചിരിക്കുന്നു......സത്യത്തില്‍ ചന്ദ്രനില്‍ ഇനി ജീവന്റെ അംശം കണ്ടെത്തുകയാനെന്കില്‍ തന്നെ അവിടത്തെ രാജാവാകാന്‍ വേണ്ടി നമ്മുടെ പാര്‍ട്ടിക്കാര്‍ തമ്മില്‍ വല്ല്യൊരു അടിപിടി തന്നെ നടക്കും അല്ലെ..?

  ReplyDelete
 14. നന്ദി ബിജിലി.....
  തീര്‍ച്ചയായും നമ്മുക്കു അങ്ങനെ പ്രതീക്ഷിക്കാം .....

  ReplyDelete