
നൊമ്പരത്തിന് തേരിലേറി
വന്നെന് അന്തരംഗം കവര്‍ന്നപ്പോള്‍
എന്‍ മിഴിനീര് കണങ്ങള്‍
നിന് മ്യദു ദളങ്ങളെ ആര്‍ദ്രമാക്കി.
വണ്ടുകളും ചിത്രശലഭങ്ങളും
നിന് കണ്ണുനീര് തുടച്ചിലല്ലോ
നിന് കദനം കേട്ടതുമില്ല ഒരു
സാന്ത്വന വാക്കവര്‍ നിന് കാതില്‍
മൂളിയതുമില്ല .
നിന് മ്യദുല വികാരങ്ങള്‍
തൊട്ടുണ്ണര്ത്താം ഞാന്‍ .
പകര്‍ന്നിടാമെന്‍ പ്രണയ മന്ത്രങ്ങള്‍
നിന് കാതില്‍ ഞാന്‍ .
വളര്ത്താമെന്നുടെ
മാനസമുദ്യാനത്തില് നിന്നെ ഞാന്‍.
വിരിയൂ നീയൊരു പ്രണയപ്പുഷ്പ്പമായിയെന്
മനതാരിലെന്നുമെന്നും .....
വിരിയൂ നീയൊരു പ്രണയപ്പുഷ്പ്പമായിയെന്
ReplyDeleteമനതാരിലെന്നുമെന്നും .....
ചെമ്പരത്തി എത്ര സുന്ദരം അല്ലേ.
ReplyDeleteചെമ്പരത്തിപോലെ ഹൃദ്യം..
ReplyDeleteമനോഹരം
ReplyDeleteചെമ്പരത്തിപ്പൂവേ നീ
ReplyDeleteഅമ്പലത്തിലേക്കല്ലോ
ചെമ്പനീർപ്പൂവെത്തിടുമ്പോൾ
വമ്പനാരെന്നറിയുമോ നീ
ആശം സകൾ