കാക്ക ജന്മം .....


നഗരത്തിന്‍ ഓരത്ത്
മാമരത്തിന്‍ ചില്ലയില്‍
നീ അന്തിയുറങ്ങുന്നു.


ആ മാമര ചുവട്ടില്‍
കദനത്തിന്‍ കിനാവു
കണ്ടു ഞാനോ ഉറങ്ങന്നു .

കറുത്ത പുകയുള്ള നഗരം
കാണുന്ന നമ്മള്‍
തെരുവീഥികള്‍ തോറും
അഷ്ടിക്കായ് അലയുന്നു നിത്യം.

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും
മത്സരിച്ചു പെറുക്കി തിന്നുന്നു
ആഹാര ശകലങ്ങള്‍ നമ്മള്‍.

ബലിയൂട്ടി വിളിക്കാന്‍ ആയിരങ്ങള്‍,
ബലിച്ചോറു നല്കാനും ആയിരങ്ങള്‍ .
എന്നാലോ,  ഒരു നേരച്ചോറിനു 

വേണ്ടി ചെന്നാല്‍ നിങ്ങള്‍
ആട്ടിപ്പായിക്കുന്നു എന്നെ.

തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............

8 comments:

 1. എന്നാലോ, ഒരു നേരച്ചോറിനു
  വേണ്ടി ചെന്നാല്‍ നിങ്ങള്‍
  ആട്ടിപ്പായിക്കുന്നു എന്നെ.

  തന്നാലും തമ്പുരാനേ
  അടുത്ത ജന്മമെങ്കിലും
  എനിക്കു ഒരു കാക്ക ജന്മം .....

  നരജന്മ ഗതികേട്..

  ReplyDelete
 2. കറുത്ത അക്ഷരത്തില്‍ വെളുത്ത സത്യങ്ങള്‍

  ReplyDelete
 3. കാകജന്മത്തിലേക്കൊരു മോക്ഷപ്രാപ്തി...

  നിശാഗന്ധി ,സുഹൃത്തെ, കവിത നന്നായി.

  ReplyDelete
 4. കാക്ക കവിത ഇഷ്ട്ടപ്പെട്ടു

  ReplyDelete
 5. നന്നായിരിക്കുന്നു രചന.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി...

  ReplyDelete
 7. "കദനത്തിന്‍ കിനാവു"
  ഈ വരികള്‍ ഒഴിവാക്കിയാല്‍ കവിതയ്ക്ക് കൂടുതല്‍ ശക്തി കിട്ടില്ലേ ?

  ReplyDelete