മധുരിക്കും ഓര്‍മ്മകള്‍
ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഈ ഓര്‍മ്മകള്‍.
ഓര്‍ത്താല്‍ വിരുന്നു വരും ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാലോ അകന്നു പോകും
ഒരന്യനെ പോലെ.
ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്മ്മകളെന്നും.
ഓമനിക്കാം എന്നും ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്
എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത എന്‍ ഉള്‍തുടിപ്പുകളല്ലോ.
ഒരായിരം ഓര്മ്മകളെന്നും എന്‍-
മനസ്സിന് മടി തട്ടില്‍
ഓളങ്ങളായി അലയടിക്കുന്നു നിത്യം.
എന്നും മരിക്കാത്ത ഈ നിനവുകളെ
ഓര്‍ത്തിടും എന്നും മധുര സ്മരണകളായ്.........
Subscribe to:
Post Comments (Atom)
മലർമഞ്ചൽ കൊണ്ടുവരുന്ന ഈ ഓർമ്മകൾ ഏത്?
ReplyDeleteനന്നയിരിക്കുന്നു ഓര്‍മ്മകവിത
ReplyDeleteഓര്‍മ്മകള്‍ ഉറങ്ങുമെന്‍ മനസ്സിനെ ഉണര്‍ത്തി ഈ കവിത
ReplyDeleteകവിത! കൊള്ളാം.
ReplyDeleteഎല്ലാവര്ക്കും എന്റെ നന്ദി....
ReplyDeleteനല്ല കവിതക്ക് ഭാവുകങ്ങൾ
ReplyDelete