നടുപ്പന്തി

നാലും കൂടിയ ഒരു
കവലയാണി നടുപ്പന്തി.
കിഴക്കു കിഴക്കങ്ങാടിയും
പടിഞ്ഞാറു  പടിഞ്ഞാറങ്ങാടിയും
തെക്ക് തെക്കങ്ങാടിയും
വടക്ക് ചിറളയം അങ്ങാടിയും
ചേരുന്നു ഈ നടുപ്പന്തിയില്‍ .

കിഴക്കങ്ങാടിക്കു കാവടി കഥയും***
പടിഞ്ഞാറാങ്ങാടിക്കു മണക്കുളവും
തെക്കങ്ങാടിക്കു അമ്പലപ്പള്ളിയും
വടക്കെ അങ്ങാടിക്കു മണപ്പാടും സ്വന്തം .

സുറിയാനി ക്രസ്ത്യാനികള്‍
ഒന്നിച്ചു വാഴുന്ന ഈ
നടുപ്പന്തി ദേശമായിരുന്നു
ഒരുക്കാലത്തെ കുന്നംകുളം
പട്ടണം .

എന്നാല്‍ ഇന്നോ ഈ നടുപ്പന്തി
ഒരു പന്തിയുമില്ലാതെ ആ
പഴയക്കാല പ്രൌഢി ഓര്‍ത്തു
നിലക്കൊള്ളുന്നു ......

*** കാവടി കഥ

4 comments:

  1. എത്രയോ നടുപ്പന്തികള്‍ ഇന്ന് ഓര്‍മ്മകാളായി നമ്മില്‍
    കുടിയിരിക്കുന്നു.

    ReplyDelete
  2. ഈ നടുപ്പന്തി ഞങള്‍ക്ക് അത്രപരിചയമില്ല.ഈ നടുപ്പന്തി ഒരുസംസ്കാരമായിരുനെന്ന് ഞാന്‍ ഇപ്പോള്‍
    അറിയുന്നു.പ്രിയപ്പെട്ടതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം.

    ReplyDelete
  3. കുന്നം‌കുളത്തിങ്ങനെ ഒരു സംഭവം നടന്നിരുന്നു അല്ലെ .ലിങ്ക്‍ കൊടുത്തത് നന്നായി .
    പിന്നെ "പ്രൌഡി" ആണോ പ്രൌഢി അല്ലേ ...

    ReplyDelete
  4. വായിച്ചതിനും അഭിപ്രായത്തിനും നന്ദി മനസ്സ്‌, അഖി,ജീവി കരിവെള്ളൂര്‍.....

    ഇന്നത്തെ പുതിയ തലമുറക്കാര്‍ക്ക് ഇതെല്ലാം ഒരു പുതിയ അറിവാകട്ടെയെന്നു ഞാന്‍ ആശിക്കുന്നു.....

    ജീവി കരിവെള്ളൂര്‍ :താങ്കള്‍ പറഞ്ഞതു പൊലെ പ്രൌഢിയാണു ശരി. തെറ്റു കാണിച്ചു തന്നതിനു നന്ദിയുണ്ട്...

    ReplyDelete