കുയിലിന്‍ വിമര്‍ശന നാദം

കാക്ക തന്‍ കൂട്ടില്‍
പിറന്ന നിന്നെ
പോറ്റി വളര്‍ത്തിയതു
കാക്കമ്മ.

കാക്കമ്മ നിനക്കു
പറഞ്ഞു തന്ന
ആദ്യ അക്ഷരങ്ങള്‍
കേട്ടു നീ വളര്ന്നു.

ഇന്നു നീ വളര്ന്നു
വലുതായപ്പോള്‍ നിന്‍
മണിനാദം ഉലകം
അറിഞ്ഞു.

ഇന്നോ നീ മറക്കുന്നു
എന്‍ വാത്സല്യത്തിന്‍ ഓളങ്ങളെയെല്ലാം
ഇന്നോ നീ വെറുക്കുന്നു
എന്‍ ആദ്യ അക്ഷരങ്ങളെയെല്ലാം

ഇന്നു നിന്‍ അഹങ്കാര തിമ്മര്‍പ്പില്‍
മറന്നിടാതെ ഈ പാവം
പോറ്റമ്മയായ അക്ഷര ഗുരുവിനെ
ഒരു നാളും ........

17 comments:

 1. നന്ദി ബിജലി, മുക്‌താര്‍ ...

  ReplyDelete
 2. കുയില്‍ മാത്രമല്ല, സാഹചര്യങള്‍ക്കനുച്ച് മാറുന്നത് ഇന്നൊരു ഫാഷനായിരിക്കുന്നു. അവിടെ കടപ്പാടുകള്‍ വിസ്മരിക്കപ്പെടുന്നു.

  ReplyDelete
 3. നന്ദി പട്ടേപ്പാടം രാംജി....

  താങ്കളുടെ കാഴ്ചപ്പാട് വളരെ ശരിയാണ്....
  ഇന്നത്തെ ലോകത്തില്‍ നമ്മളോടൊപ്പം ​പിച്ച വെച്ചു വളര്‍ന്നു വലുതായാല്‍ നമ്മളെ തള്ളി പറയുന്ന ഒരു ഫേഷന്‍ ആണ്. ഇന്നുള്ളത്...

  ReplyDelete
 4. കാക്കതന്നെ വളര്‍ത്തിയാലും കുയിലിന്റെ പിന്നാലെ പോയി കാക്കയെ തള്ളിപ്പറയും.

  ReplyDelete
 5. അര്‍ത്ഥമുള്ള വരികള്‍..നന്നായിരിക്കുന്നു.

  ReplyDelete
 6. നന്ദി മിനി ,സ്മിത ആദര്‍ശ്....

  ReplyDelete
 7. നന്ദി പ്രിയ....

  ReplyDelete
 8. നല്ല വരികള്‍!

  ReplyDelete
 9. ലളിതം സുന്ദരം . ചിലപ്പോള്‍ വലിയ കുറെ വാക്കുകള്‍ ക്ക് പറയാന്‍ സാധിക്കാത്തത് ചെറിയ വാക്കുകള്ക്ക് പറ്റും ,

  ഇഷ്ടമായി ഈ കവിത

  ReplyDelete
 10. നന്ദി ശ്രീ,ആഭ മുരളീധരന്‍

  ReplyDelete
 11. cheriya oru vajanam kondu waliya oru sthiyam thanghal kawidayiolooda ..parju eelokathu nadakkunna yadrthymanu parjad ..eelolam eppol anghinyaye teernirikkunu .alenghil sahachariyamnusarichu mattendi warunnu paldineyum thalliparayendiyum warunnoo...nnannyittundu ...eniyum oru pdu uyarathilethatta annu prathanyoda

  ReplyDelete
 12. അഭിപ്രായത്തിനു നന്ദി ഷാജി .....

  ReplyDelete
 13. കാകനേയും കുയിലിനേയും കുറിച്ചാണുപറഞ്ഞെതെങ്കിലും,സാമ്യൂഹതിന്മകളേ ശരിയായ രീതിയിൽ പരോക്ഷമായി വിമർശിച്ചിരിക്കുന്നൂ...നാന്നായത്

  ReplyDelete
 14. അഭിപ്രായത്തിനു നന്ദി ബിലാത്തിപട്ടണം...

  സ്വന്തം കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എടുത്തു കളയുന്നതാണ്- ഇന്നത്തെ ഒരു രീതി...

  ReplyDelete