പ്രിയതമയുടെ കൂടെ ഒരു ഓണം

നമ്മുടെ നാട് അനേകം പ്രവാസികള്‍ ഉള്ളതാണ് .അതിനാല്‍ അവരുടെ ചെറിയ നൊമ്പരം ഞാന്‍ എന്റെ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തന്റെ പ്രിയതമയുടെ കൂടെ ഒരു ഓണം കിനാവ് കാണുന്ന ഒരു ഗാനമാണ് ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത് .എക്കാലത്തേയും നൊസ്റ്റാള്‍ജിക്ക് ഈണമായ "നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍ " എന്ന മനോഹര ഗാനത്തിന്റെ ഈണത്തിലാണു ഞാന്‍ എന്റെ ഈ ഗാനം എഴുതുയിരിക്കുന്നത്.


ഓണമായ്‌.....ആ ആ ഓണമായ്‌...ആ ആ...ഓണമായ്‌...

പൊന്‍ പുലരി തട്ടമിട്ടു ചിങ്ങം വന്നു
തുമ്പയും തുളസിയും മിഴി തുറന്നു
മാവേലി നാട്ടില്‍ ഉത്സവമായി
തിരുവോണം വന്നുവല്ലോ (പൊന്‍ പുലരി)

കിനാവിലെന്നും എന്‍ പ്രിയതമയെ
വികാരമായി കാണും (2)
ഈ തിരുവോണം നിന്നോടൊപ്പമാകാന്‍
ഞാന്‍ ആശിച്ചു
നിന്‍ അരുകില്‍ വരുവാന്‍ ഞാന്‍ ആശിച്ചു
ഓണമായ്‌ ....... (പൊന്‍ പുലരി)

വികാരവതി നീ എന്നെയും കാത്തു
വിഷാദമായി നിന്നു (2)
ഒരു വിരഹത്തിന്‍ നൊമ്പരമേറ്റു നീ
തേങ്ങി ഈ നാളില്‍
തേങ്ങി തേങ്ങി ഈ നാളില്‍ നീ
ഓണമായ്‌ ........ (പൊന്‍ പുലരി)

3 comments:

  1. പൊന്‍ പുലരി തട്ടമിട്ടു ചിങ്ങം വന്നു
    തുമ്പയും തുളസിയും മിഴി തുറന്നു
    മാവേലി നാട്ടില്‍ ഉത്സവമായി
    തിരുവോണം വന്നുവല്ലോ (പൊന്‍ പുലരി)

    ReplyDelete
  2. sunil ee kawida kurachum koodi baghi wenamenkil sunil cherudayenkilum prawasiyuda wedana anubawichairunekil ..koodudal nannyena...edu nnayilal annalla artham ketto....

    ReplyDelete
  3. മറ്റുള്ളവരുടെ വേദനകള്‍ അറിയുകയും , ആ വേദനകള്‍ അവരുമായി പങ്കു വെയ്ക്കുകയും ചെയുക...പ്രവാസി അല്ലെങ്കിലും അനേകം പ്രവാസി ബന്ധങ്ങള്‍ ഉള്ളവന്നാണ് ഞാന്‍...അവരുമായി സല്ലപിച്ചപ്പോള്‍ തോന്നിയ ചെറിയ നൊമ്പരമാണ് ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത്...

    ReplyDelete