ജീവിതം

ജീവിതമൊരു നൊമ്പരം
വിധി വിളയാട്ടമാടുന്ന പമ്പരം
മനുഷ്യരെ കരുവാക്കി
കളിക്കുന്ന ഒരു നാടകം

യവനികക്കുളില്‍ അണിഞ്ഞു നില്‍ക്കും
നൊമ്പരക്കൂട്ടങ്ങള്‍ ഞങ്ങള്‍
വിധിയരങ്ങില്‍ വിങ്ങും മനവുമായി
വിളയാടുന്ന കോമാളിക്കൂട്ടങ്ങള്‍ ഞങ്ങള്‍

ജീവിതമാമീ നാടകത്തില്‍
പല തരം വേഷങ്ങള്‍ മാറുന്ന
പാവങ്ങളാം ഞങ്ങളെ
പാവകളാക്കല്ലേ വിധികളാം നിങ്ങള്‍

കണ്ണുനീരിന്‍ തീരാ കഥകളുമായി
കാണികള്‍ തന്‍ മുന്നില്‍
ഞങ്ങള്‍ നടിക്കും ഈ നാടകത്തിന്‍
അന്ത്യരംഗം കഴിയും വരെ ...........

7 comments:

 1. jeewidamnna kawida banhgiyaayittundu...adu pola jeewidam oru nadakm thannyanennu thonunnad ready annu ketto ...adil adenda weshaghalum palarum theerumanikundamatrmayirikkum..namukku agrahicha wesham adaan pattillalo...

  ReplyDelete
 2. ഇങ്ങനേയും ചിന്തിക്കാം അല്ലേ?
  എന്തിനീ നൊമ്പരം?
  ജീവിതത്തിലേ നൊമ്പരങ്ങളുടെ നല്ല വശം കൂടി ആലോചിച്ചാല്‍..
  There is no gain without a pain ... :)

  ReplyDelete
 3. ചിന്തകള്‍ വരികളായി വരുമ്പോള്‍ എത്ര മനോഹരം അല്ലേ?നല്ല അവതരണ ശൈലി.

  ReplyDelete
 4. kollam..ellarum nalla nadan marum...nalla nadikalum...jeevithathile abhinayathinanu oskar award kittendathu alle....

  ReplyDelete
 5. ശരിയാണ്....

  വീണ്ടും നന്ദി ലക്ഷ്മി.......

  ReplyDelete