ഒരു വേര്‍പാടിന്റെ നൊമ്പരം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

7 comments:

 1. നല്ല വരികള്‍.... വയനാ സുഖം തരുന്ന വരികള്‍

  ReplyDelete
 2. വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
  വിരഹിണി നീ വിതുമ്പാതെ
  വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
  വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

  ഒന്നു ട്യുൺ ചെയ്ത്‌ നോക്കു നന്നായിട്ടുണ്ട്‌

  ReplyDelete
 3. sunil ashyam kollam paskhe adinta randamatha ghannikayil awsan warikal onnu sradichaal ...oru padnikedunud ketto..annodu deshiyam thonarud (karayada karaju thalarada ..)awida oru kurawo oru abaghiyullad pola.....adu pola awasana warikalum kurachu abaghiyulawakkunud andanennu annu chodichaal naikkariyilll...anta anujanta namayudeshichaanu ketoo jaan abiprayam paryunnad .....cheriya thettukal namukku oru waliya namayayirikkum welipeduthunnudawuka ..ketto thettnekil shamecheraa...
  by shahidathatha....

  ReplyDelete
 4. "പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
  അകലുകയാണോ നീ അതിരുകളില്ലാതെ......"
  എന്നും വേദനാജനകമായ വിടപറയലുകള്‍
  ഒരിക്കലും അതൊഴിവാക്കാനും ആവുന്നില്ല
  ചിലര്‍ പറഞ്ഞിട്ടു പോകുന്നു മറ്റുചിലര്‍
  ഒരു വാക്കും മിണ്ടതെ മറയുന്നു.
  ആശിക്കാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്നു മാത്രം...

  ReplyDelete
 5. വരും ജന്മത്തില്‍ വേര്‍പിരിയാതെ............. Njanum prarthikkam...!

  Manoharam, Ashamsakal...!!!

  ReplyDelete
 6. വരവൂരാൻ പറഞ്ഞതു പോലെ ഒന്നു ട്യുൺ ചെയ്തു നോക്കൂ

  ReplyDelete
 7. verpadinte nombharam.......
  kulirkattu pole............
  nannayirikunnu mashe

  ReplyDelete