കണ്ണുനീര്‍

നീറുന്ന മനസ്സിന്റെ വിയര്പ്പായ്
നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു
കണ്ണുനീരെന്നു വിളിക്കാം

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

19 comments:

 1. കണ്ണീരു തോര്‍ന്ന മിഴികള്‍ എവിടെയെങ്കിലും കണ്ടുവോ???

  ReplyDelete
 2. വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
  വീണതും കണ്ണുനീരല്ലോ
  iniyum dharaalam ezhuthuka.
  aasamsakal..!!

  ReplyDelete
 3. "മനസിന്റെ വിയര്‍പ്പുതുള്ളികള്‍" നല്ല പ്രയോഗം വളരെ ഇഷ്ടം ആയി. നല്ല കവിത പക്ഷെ ഇനിയും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ട്‌ എന്ന് തോന്നുന്നു. പറയൂ പറഞ്ഞുകൊണ്ടേ ഇരിക്കൂ ......ആശംസകള്‍

  ReplyDelete
 4. "മനസിന്റെ വിയര്‍പ്പുതുള്ളികള്‍"പൊഴിയുന്നത് കണ്ണീരുലൂടെയാണ്..............

  നന്ദി നിഖില്‍ .......

  ReplyDelete
 5. comparison of kanneer n kadal vellam is nice n rare too.... good keepit up.. !

  ReplyDelete
 6. This is nice dear... Best wishes...!!!

  ReplyDelete
 7. കണ്ണുനീര്‍ പോലെ ...,കടല്‍ പോലെ ..ഉപ്പും ആഴവും ഉള്ള കവിത
  -- meera

  ReplyDelete
 8. meera,
  കടലോളം നന്ദി................

  ReplyDelete
 9. കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ? ithu manassilaaayilla...

  ReplyDelete
 10. നീറും മനസിന്‍ വിയര്‍പ്പായ്‌
  നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ്‌
  കടലോളമുള്ളോരു കന്മദം പോലെ
  കവിളിണ കീറി ഒഴുകുന്നു കണ്ണുനീര്‍

  നിലയ്ക്കാത്ത നീരുറവയായ്
  രുചിഭേദം ഇല്ലാത്ത മായാജാലമായ്
  ഒരു കുലമായ് കുടുംബമായ് കണ്ണുനീരും കടലും

  പെറ്റമ്മതന്‍ കണ്ണീരു തഴുകാന്‍
  കണ്പീലികള്‍ കുരുന്നുകള്‍;
  കടലമ്മതന്‍ കണ്ണീരു തടയാന്‍
  കരയിലെ മണല്‍ത്തരികള്‍ കുറുമ്പികള്‍

  യാചകന്‍ ഉണ്ണുന്ന ഭിക്ഷാപാത്രത്തില്‍
  ഉപ്പായിവീണതും കണ്ണുനീര്‍
  പ്രാര്‍ത്ഥനാ വേളയില്‍ മനമുരുകി വീഴുന്ന
  പൂജാ പുഷ്പവും കണ്ണുനീര്‍

  കണ്ണുനീര്‍ അറിയാതെ നീയും ഞാനും ഉണ്ടോ?
  കണ്ണുനീര്‍ ഇല്ലാതെ ആദിയും അന്തവും ഉണ്ടോ?


  "ഇപ്പോഴോ SJ ? തെറ്റെങ്കില്‍ ക്ഷമിക്കുമല്ലോ?"

  ReplyDelete
 11. അതുതന്നെയാണ് കൂട്ടുകാരാ എനിക്കും പറയാന്‍ ഉള്ളത്

  ReplyDelete
 12. വാക്കുകള്‍ വല്ലാതെ പിടിച്ചു കുലുക്കുന്നു വരികള്‍ വേദനയുടെ വര്‍ത്തമാനം പറയുന്നു കൊള്ളാം സുഹൃത്തേ

  ReplyDelete
 13. kanner is verry lovley

  ReplyDelete