നിശാഗന്ധി

നിശാഗന്ധി മണ്ണില്‍ വിരിഞ്ഞ യാമം
രാകേന്ദു വിണ്ണില്‍
പുഞ്ചിരിച്ചു
തിങ്കള്‍ വെട്ടത്തില്‍ തിളങ്ങുന്നു
നിന്‍ മുഖ ലാവണ്യം
നിന്‍ മ്യദു മേനിയോ നീല ജലാശയത്തില്‍
നീന്തുന്ന ഹംസങ്ങളെ
പോലെ
ആരെയും കവരും നിന്‍
പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ
നിശയില്‍ നീയെന്നും കാമഗന്ധി
നിലാവില്‍ നീയെന്നും പുഷ്പഗന്ധി
തെന്നല്‍ നിന്‍ കവിളിണകളില്‍ തഴുകുമ്പോള്‍
നിന്‍ ഗന്ധമെന്നില്‍ രതി ഭാവമുണര്‍ത്തുന്നു മന്ദം
തുറക്കു നിന്‍ അധര ദളങ്ങള്‍
പകരു നിന്‍ മധു കണങ്ങള്‍
നുകരാം ഞാനീ രജനിയില്‍
തലോടിടാം നിന്‍ മ്യദു ദളങ്ങളില്‍ ഞാന്‍
ഉറങ്ങൂ നീ തളര്‍ന്നുറങ്ങൂ
നിശയുടെ മാറില്‍ ചാഞ്ഞുറങ്ങൂ ..............

13 comments:

 1. തിങ്കള്‍ വെട്ടത്തില്‍ തിളങ്ങുന്നു
  നിന്‍ മുഖ ലാവണ്യം
  നിന്‍ മ്യദു മേനിയോ നീല ജലാശയത്തില്‍
  നീന്തുന്ന ഹംസങ്ങളെ പോലെ
  ആരെയും കവരും നിന്‍ പാല്‍
  പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ ...................
  ശരിക്കും മനോഹരമായ വരികള്‍!

  ReplyDelete
 2. Oru nalla paattupoleyundu... Nannayirikkunnu. Ashamsakal..!!!

  ReplyDelete
 3. വളരെ നന്ദി താങ്കളുടെ അഭിപ്രായത്തിന് .............

  ReplyDelete
 4. നിശാഗന്ധിപ്പൂവിന്‍ നിറമുള്ള നിന്നെയെന്‍ നെഞ്ചിലെ പൂക്കളത്തിലാദ്യം നിരത്താം...

  ReplyDelete
 5. "ആരെയും കവരും നിന്‍ പാല്‍
  പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ "

  പാല്‍ പോലെ വെളുത്തതും ശുദ്ധവുമായ നിന്റെ പുഞ്ചിരി കടഞ്ഞ വെണ്ണ പോലെ ആണെന്നൊ?

  പുഞ്ചിരിക്കിവിടെ ഒരേ സമയം രണ്ടു ഉപമ വന്നിരിക്കുന്നു, മാത്രമല്ല തൈര് ആണ് കടയുക. അതില്‍ നിന്നും കടഞ്ഞു കിട്ടുന്നതാണ് വെണ്ണ.

  കവിത എഴുതികഴിഞ്ഞ് ഒരുപ്രാവശ്യമെങ്കിലും ഒന്നു വായിച്ചു നോക്കിയിട്ടു പബ്ലിഷ് ചെയ്താല്‍ നന്നായിരിക്കും

  ReplyDelete
 6. edu mungippooya titanic aanu moone
  rachanaaparamaaya paapparatham

  ReplyDelete
 7. പുഞ്ചിരി എത്ര വേണമെങ്കിലും വര്‍ണ്ണിക്കാം.....
  കടഞ്ഞ വെണ്ണ എന്ന് പറഞ്ഞത്‌ ,കടഞ്ഞെടുത്ത വെണ്ണയെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത് ................

  ReplyDelete
 8. ഉറങ്ങൂ നീ തളര്‍ന്നുറങ്ങൂ
  നിശയുടെ മാറില്‍ ചാഞ്ഞുറങ്ങൂ ..............
  :)
  നിശയുടെ യാമങ്ങളില്‍ തളര്‍ന്നുറങ്ങുക
  ഒന്നുമറിയാതെ മറ്റൊരു പുലരിയെ വരവേല്‍ക്കാന്‍
  ശുഭപ്രതീക്ഷകളുമായ്!!
  നല്ലൊരു കവിത .... ഭാവുകങ്ങള്‍

  ReplyDelete
 9. Kavithayukaleyum kadhakaleyum kurich aadhikaarikaamaayi ezhuthaan enikkariyilla... engilum nalla varikal.. iniyum orupaadezhuthuvaan ente aashamsakal...

  ReplyDelete