ഓര്‍മ്മകള്‍

ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍
ഓര്‍ത്താല്‍ വിരുന്നു വരും ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാല്‍ അകന്നു പോകും
ഒരന്യനെ പോലെ
ഒരുപാട് ഓമനിക്കാം ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്
ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്‍മ്മകളെന്നും
എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത ഉള്‍തുടിപ്പുകളല്ലോ
ഒരായിരം ഓര്‍മ്മകളെന്നും മനസ്സിന്‍ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കും
എന്നും മരിക്കാത്ത ഈ നിനവുകളെ
ഓര്‍ത്തിടാം മധുര സ്മരണകളായ്‌

9 comments:

 1. nishagandhikal vidarunna manam...

  ReplyDelete
 2. sunil...... aksharangalude ennam koodi sraddhichaal padaan sughamundaayirunnu... content is good... but rhythm sariyaavaatha pole... ente abhiprayam thettenkil kshamikkuka..

  ReplyDelete
 3. Thank you,I don't know how to give music those lines...........any way I have try to make your wish...........

  ReplyDelete
 4. സ്നേഹിതന്‍May 19, 2009 at 8:42 PM

  ഒരു നൊമ്പരത്തിന്റെ തേങ്ങലായ്‌
  ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
  മനസിലെ മാന്ത്രിക കൂട്ടില്‍ ഉറങ്ങുന്ന
  മന്ത്ര വാഹിനിയല്ലോ, ഓര്‍മ്മകള്‍
  മധുര മോഹിനിയല്ലോ
  ചില മാത്ര വിരുന്നുകാരായ്‌ വരും ഇവര്‍
  ഓര്‍ക്കാതിരുന്നാല്‍ മറഞ്ഞു പോവും
  ഓമനിക്കാം ഒരുപാടീ സ്മൃതികളെ
  ഒരുനാളും മായാത്ത മുദ്രകളായ്
  ഒറ്റക്കിരുന്നാല്‍ ഓടിയെത്തും
  ഒരുപിടി ഓര്‍മ്മകള്‍ എന്നുമെന്നില്‍
  ഏകാന്തതയുടെ കൂട്ടുകാര്‍ നിങ്ങള്‍
  വേര്‍പിരിയാത്തോരുള്‍ തുടിപ്പായ്‌
  ഒരായിരം ഓര്‍മ്മകള്‍ എന്നും മനസിന്റെ
  തീരത്ത് തോരാതെ അലയടിക്കും
  മരണമില്ലാത്തോരെന്‍ നിനവുകളെ
  മായാതെ നിന്നിടൂ എന്റെയൊപ്പം


  താങ്കളെക്കാള്‍ സമയം ഞാന്‍ ഇവിടെ ചിലവഴിച്ചു എന്ന് തോന്നുന്നു, തെറ്റെങ്കില്‍ ക്ഷമിക്കുമല്ലോ?

  ReplyDelete
 5. കൊള്ളാം,താങ്കള്‍ നല്ലൊരു എഡിറ്റര്‍ ആണല്ലോ...

  ReplyDelete
 6. Nannayirikkunnu.. Snehithanu pratheykichum nandi.. Ashamsakal..!!!

  ReplyDelete
 7. snehithan kurachu irutham vanna azhuthukaaran aanennu thonnunnu.......igane azhuthiyal kurachukoodi thalabangi kittum annu paranju thannirikkunnu.....randu perkkum aasamsakal

  ReplyDelete