എന്റെ ചിന്ത ശകലങ്ങള്‍

നിദ്രയില്‍ നിറയുന്ന നിനവുകളെ
നിറമാര്‍ന്ന ചിറകുള്ള ചിന്തകളെ
നിലയ്ക്കാത്ത നിര്‍വൃതിയുടെ നിമിഷങ്ങളെ
നിങ്ങളെ സ്വപ്നങ്ങളെന്നു വിളിക്കാം................

എകാന്തതയുടെ ഏതൊരവസ്ഥയും
എപ്പോഴും നൊമ്പരം മാത്രം
എകാന്തതയുടെ ആത്മമിത്രങ്ങള്‍
എപ്പോഴും ഓര്‍മ്മകള്‍ മാത്രം................

മനസ്സു നിറഞ്ഞൊരു പുഞ്ചിരി
മറു മനസ്സില്‍ നിറയ്ക്കും പൂത്തിരി
മധുരം നിറയും വാക്കുകള്‍ മൊഴിയൂ
മനസ്സിന്റെ മുറിവുണക്കൂ..............

പരിണാമമില്ലാത്തതേതുമില്ല
പരിഹാരമില്ലാത്തതേതുമില്ല
പരിഹാസം വെടിയൂ
പരിതാപം മറക്കൂ പരിമളം പരത്തൂ................4 comments:

 1. അക്ഷരം ധ്യാനമാണ്...
  അക്ഷര പാതയിലൂടെ...
  അത് ജീവിതമാക്കുക...
  അതിനു സ്നേഹിക്കാനെ അറിയൂ...

  ReplyDelete
 2. പരിഹാസം വെടിയൂ
  പരിതാപം മറക്കൂ പരിമളം പരത്തൂ..........
  Anginethanneyakatte... Ashamsakal...!!!

  ReplyDelete
 3. വളരെ നന്ദി........

  ReplyDelete