നിഴലുകള്‍

നിഴലുകളേ നിങ്ങള്‍ക്കു നൊമ്പരമുണ്ടോ ?
നിഴലുകളേ നിങ്ങള്‍ക്കു നെടുവീര്‍പ്പുകളുണ്ടോ ?
വഴിയറിയാതെ തനിയെ ഇഴയുന്ന
നിഴലുകളേ നിങ്ങള്‍ക്കു ഇണകളുണ്ടോ ?

നിദ്രവിഹീനങ്ങളാം നിഴലുകളേ
നിങ്ങള്‍ കിനാവു കാണാറുണ്ടോ ?
നിശ്ശബ്ദവാഹിനിയാം നിഴലുകളേ
നിങ്ങള്‍ തന്‍ കദനത്തിന്‍ പാട്ടുകള്‍ പാടാറുണ്ടോ ?

പ്രണയിക്കാനറിയാത്ത പ്രതിരൂപങ്ങളേ
പ്രകാശമാണല്ലോ നിങ്ങള്‍ തന്‍ പ്രതീക്ഷ
കരയാനറിയാത്ത കരിനിഴലുകളേ
കൂരിരുട്ടാണല്ലോ നിങ്ങള്‍ തന്‍ കദനം

അഴകെത്രയായലും വിരൂപമായാലും
നിഴലുകളേ നിങ്ങള്‍ക്കെല്ലാം ഒരേയഴക്‌
ആശയിലും നിരാശയിലും
ആത്മമിത്രങ്ങളാണല്ലോ ഈ മിണ്ടാരൂപങ്ങള്‍


19 comments:

 1. നന്നായിട്ടുണ്ട്....
  ആശംസകള്‍...*

  ReplyDelete
 2. ഈ നിഴലുകള്‍ മറുപടി പറയാറുണ്ടോ..?

  ReplyDelete
 3. theere nilavaram ellathayippoyi...........

  ReplyDelete
 4. kurekkoode nannaavumaayirunnu,''prakaasamethra varnnojwalamaayaalum nizhalirundu thanneyalle...''

  ReplyDelete
 5. ഇനിയുമെഴുതൂ
  ആശംസകള്‍...
  www.naakila.blogspot.com
  www.samakaalikakavitha.blogspot.com

  ReplyDelete
 6. “വഴിയറിയാതെ തനിയെ ഇഴയുന്ന”
  അല്ല.. ദിനവും ഒരേ വഴിയിലൂടിഴയുന്ന.

  "നിദ്രവിഹീനങ്ങളാം നിഴലുകളേ"
  ഉറങ്ങുന്നില്ല എന്നു പറയുന്നു
  “പ്രകാശമാണല്ലോ നിങ്ങള്‍ തന്‍ പ്രതീക്ഷ”
  ഈ വരികള്‍ പറയുന്നതോ.. പ്രകാശമില്ലാത്തപ്പോള്‍ നിഴലുകള്‍ ഉറങ്ങുന്നു എന്നുതന്നെ..

  “വിരൂപമായാലും നിഴലുകളേ നിങ്ങള്‍ക്കെല്ലാം ഒരേയഴക്‌”
  അഗീകരിക്കുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല.. കാരണം ഞാന്‍ നിഴലുകളിലും വിവിധ വിവേചനമായ അഴക് ആസ്വദിക്കുന്നു....

  അഭിപ്രായം അതിരുകടന്നെക്കില്‍ ക്ഷെമിക്കുമല്ലോ..
  എല്ലാവിധ ആശംസകളും...

  ReplyDelete
 7. ഈ നിഴലുകള്‍ക്ക് ഇത്രയും അഴക് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
  മിനി

  ReplyDelete
 8. നന്നായിട്ടുണ്ട്

  ReplyDelete
 9. ezhuthauvanulla kazhivu aparam ..nannayittundu eniyum ezhuthuka kooduthal vayikkuka ..

  pinne ee kavithayil ashaya paramaayi nilavaram kuravanenkilum nalla aazhamulla vishayamaanu thiranjeduthahtu .. eniyum ezhuthuka kazhivukal purathekku varatte (vimarssanangal nalla reethiyil edukkumallo )

  ReplyDelete
 10. pinne ee kavithayil ashaya paramaayi nilavaram kuravanenkilum nalla aazhamulla vishayamaanu thiranjeduthahtu .. eniyum ezhuthuka kazhivukal purathekku varatte (vimarssanangal nalla reethiyil edukkumallo )

  ReplyDelete
 11. ee blog post cheyyunnath enne vilichariyikkathirikkan ente email address onnu delete cheyyaamo?

  ReplyDelete
 12. നന്നായിട്ടുണ്ട്

  ReplyDelete
 13. Sunil... Ishttam poleyundallo kavithakal stock.. ellam ingu ponnotte... Best wishes...!!!

  ReplyDelete
 14. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി ,ഇനിയും വായിക്കണം,അഭിപ്രായം അറിയിക്കണം ......
  സുനില്‍ ജേക്കബ്‌

  ReplyDelete
 15. kuzhappamilla ..kurakoodi nannakmyirunoo ann thonal..thettnegil shamikkuka

  ReplyDelete
 16. "..അഴകെത്രയായലും വിരൂപമായാലും
  നിഴലുകളേ നിങ്ങള്‍ക്കെല്ലാം ഒരേയഴക്‌
  ആശയിലും നിരാശയിലും
  ആത്മമിത്രങ്ങളാണല്ലോ ഈ മിണ്ടാരൂപങ്ങള്‍.."

  നല്ല നിരീക്ഷണം സുന്ദരമായ് വരികള്‍
  നന്മകള്‍ നേരുന്നു

  ReplyDelete