രാകേന്ദു പ്രിയ രാകേന്ദു

രാകേന്ദു പ്രിയ രാകേന്ദു മുഖി
രാവിന്റെ മിഴി തുറക്കു
രാമച്ച പാടത്തെ പാല്‍ നിറമാക്കി
രാവിനു സുഗന്ധം പകരു

പല വട്ടം നീ മുഖം മറച്ചു
പരിഭവം നിറഞ്ഞ അമാവാസി നാളുകളില്‍
ചെങ്കടലായി മാനം നിന്‍ മുഖം കാണാന്‍

ചെന്താരകങ്ങളോടൊപ്പം കാത്തിരുന്നു

പൌര്‍ണ്ണമി രാവുകളില്‍ നിനക്കു
പതിനേഴിന്‍ മുഖ പ്രസാദം
പുളകം നിറയും മാനത്തു നിനക്കു
പൂനിലാ മഴയഴക്


പാല്‍ ചിരി തൂകി നീയെന്‍ മുന്നില്‍ വന്നപ്പോള്‍
പാതിയടഞ്ഞൊരെന്‍ കിളിവാതില്‍ ഞാന്‍ തുറന്നു

പാതിര യാമങ്ങളില്‍ നീ പകര്‍ന്ന
പാല്‍ വെട്ടത്തില്‍ ഞാന്‍ കോരിത്തരിച്ചു പോയി


4 comments:

  1. പൌര്‍ണ്ണമി രാവുദിച്ചതു അവളുടെ മുഖത്താണ്....

    ReplyDelete
  2. Sunil.. Iyalkku nannayi pattezuthanakum... Sramikku... Ashamsakal...!!!

    ReplyDelete
  3. ഒരുപാട്‌ നന്ദി ,എനിക്ക് ഏതെങ്കിലും ഒരു പാട്ട് (സീരിയല്‍,സിനിമ )എഴുതുവാന്‍ ആഗ്രഹമുണ്ട് .....
    ദയവു ചെയ്തു ആരെങ്കിലും ഒരു ചാന്‍സ് തരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ കാത്തിരിക്കുന്നു ......

    ReplyDelete
  4. adokayoo warikalil chila thal pizawullad pola thoni ..kurachu koodi sradichaal nannayirunnuu..thagaluda agraham polathanna daywan cinimayiloum mattum pattezudanulla kazhiwum daywathinta anughrahawumundawatta annu ashmsikkunnu

    ReplyDelete