കാഴ്ച

കടലോളം കാഴ്ചകളുണ്ടിവിടെ
കരളലിയും കദന കാഴ്ചയുമുണ്ട്‌
കണ്ണഞ്ചിപ്പിക്കും കുറേ കാഴ്ചകളും കാണാം


കരിമ്പാറകളില്‍ കന്മദമൊഴുകുന്നതു
കാണാനെന്തൊരു കൗതുകമാണ്
കാറ്റില്‍ കുതിച്ചോടുന്ന കദങ്ങളെ
കാണാനെന്തൊരു കൗതുകമാണ്

കമനീയമാം കാനന കാഴ്ചകള്‍
കാണാനെന്തൊരു കൗതുകമാണ്
കാനനങ്ങളെ കാല്‍ചിലമ്പണിയിച്ച കാട്ടാറുകളെ
കാണാനെന്തൊരു കൗതുകമാണ്കതിരോനൊളിയേറ്റു കിടക്കും കധിയെ
കാണാനെന്തൊരു കൗതുകമാണ്
കടല്‍ത്തിരയേറ്റു കോരിത്തരിച്ച കരയെ
കാണാനെന്തൊരു കൗതുകമാണ്


കണ്ണഞ്ചിപ്പിക്കും കിളി കൂട്ടത്തെ
കാണാനെന്തൊരു കൗതുകമാണ്
കുള കടവിലെ കരിമിഴി കുരുവിയുടെ കുളി
കാണാനെന്തൊരു കൗതുകമാണ്

കാവ്യമുറങ്ങും കാല്പനികയുടെ കാവുകള്‍
കാണാനെന്തൊരു കൗതുകമാണ്
കാവിലെ കരിയില കൂട്ടങ്ങള്‍
കാണാനെന്തൊരു കൗതുകമാണ്


കാമമുണര്‍ത്തും കല്ലില്‍ കൊത്തിയ കരവിരുതുകള്‍
കാണാനെന്തൊരു കൗതുകമാണ്
കുങ്കുമമണിഞ്ഞ കരിമിഴിയാളെ
കാണാനെന്തൊരു കൗതുകമാണ്
കൌതുകമാമീ കാഴ്ചകളെല്ലാം കാലത്തിന്‍
കെടുതിയില്‍ കെടാതിരിക്കട്ടെന്നുമെന്നും

2 comments:

 1. kawida nanyittundu sahodaran ee kawidayil prasagal sradichittund nanayittud

  ReplyDelete
 2. ശരിയാണ്! ഒരു ശിശുവിന്റെ മന‍സ്സോടെ
  ഈ പ്രകൃതിയെ നോക്കി കാണാന്‍ എന്തു കൗതുകമാണ്!!
  ഒരിക്കലും കണ്‍ട് തീരാത്തത്ര കൗതുകങ്ങള്‍ കൊണ്‍ട് നിറഞ്ഞ
  പ്രപഞ്ചം കാണാന്‍ പലപ്പഓഴും മറക്കുന്നു മനിതന്‍!!
  കണ്ണുതുറപ്പിക്കുന്ന വരികള്‍ ....
  ആശം‌സകള്‍‌

  ReplyDelete