ചെമ്പരത്തിപ്പൂവേ നീ
നൊമ്പരത്തിന് തേരിലേറി
വന്നെന് അന്തരംഗം കവര്‍ന്നപ്പോള്‍
എന്‍ മിഴിനീര് കണങ്ങള്‍
നിന് മ്യദു ദളങ്ങളെ ആര്‍ദ്രമാക്കി.
വണ്ടുകളും ചിത്രശലഭങ്ങളും
നിന് കണ്ണുനീര് തുടച്ചതുമില്ല
നിന് കദനം കേട്ടതുമില്ല
ഒരു
സാന്ത്വന വാക്കവര്‍
നിന് കാതില്‍
മൂളിയതുമില്ല .
നിന് മ്യദുല വികാരങ്ങള്‍
തൊട്ടുണ്ണര്ത്താം ഞാന്‍ .
പകര്‍ന്നിടാമെന്‍ പ്രണയ മന്ത്രങ്ങള്‍
നിന് കാതില്‍ .
വളര്ത്താമെന്നുടെ
മാനസമുദ്യാനത്തില് നിന്നെ ഞാന്‍.
വിരിയൂ നീയൊരു പ്രണയപ്പുഷ്പ്പമായിയെന്
മനതാരിലെന്നുമെന്നും .....
Subscribe to:
Post Comments (Atom)
കാക്ക ജന്മം .............
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...

-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...

2 comments:
"വണ്ടുകളും ചിത്രശലഭങ്ങളും
നിന് കണ്ണുനീര് തുടച്ചതുമില്ല
നിന് കദനം കേട്ടതുമില്ല
ഒരു സാന്ത്വന വാക്കവര്‍
നിന് കാതില്‍ മൂളിയതുമില്ല ."
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
വരികള്‍ ഇഷ്ടായി .ആശംസകള്‍ ..
Post a Comment