മരം ഒരു ദൈവം !!!!!

ഒരു കുഞ്ഞു പിറന്നാല്‍
നടണം മുറ്റത്തു മരമൊന്നു വേഗം .
മരമൊന്നു നട്ടാലോ കിട്ടും
ഒരുകോടി പുണ്യം
തന്‍ പൊന്നോമലാളിനു എന്നാളും .

ഒന്നായ് ഊട്ടി വളര്‍ത്തി
വലുതാക്കിയിടേണം ഇരുവരെയും .
ഒരോ ഒരോ പിറന്നാളുകള്‍ തോറും
ഇവര്‍ തന്‍ ദീര്‍ഘായുസ്സിനു വേണ്ടി
വഴിപാടുകള്‍ നല്‍കിടാം പ്രാര്‍ത്ഥനയോടെ .

വളര്‍ന്നു വലുതായാല്‍  പിന്നെ
പ്രതിഫലമായി മരം നല്‍കും
പ്രാണ വായു പ്രതി ദിനം തോറും .

പറവകള്‍ക്കു കൂടു കൂട്ടാം ,
വണ്ടുകള്‍ക്കു പൂന്തേന്‍  നുകരാം ,
ഉണ്ണിക്കു ഊഞ്ഞാലും കെട്ടാമീമരത്തില്‍ .

മരമേതായാലും
മര്‍ത്ഥ്യനു തുണയും തണലുമായ
മരത്തിന്റെ മൂല്യം ഇന്നു
മരതകത്തിനേക്കാള്‍ ഏറെ.
മരത്തെ മറന്നു
മനുജനു ജീവിക്കാനാകില്ല
ഒരു നാളും ഈ ഭൂവില്‍ .


ഒടുവില്‍ മനുജര്‍ക്കു ചിതയില്‍
തുണയാകുന്നതും ഈ മരമൊന്നു മാത്രം
ഈ മരമൊന്നു മാത്രം ...

4 comments:

  1. നന്നായിരിക്കുന്നു.
    നടുന്നതോടൊപ്പം സംരക്ഷണവും വേണം.
    ആശംസകള്‍

    ReplyDelete
  2. 'മരത്തിന്റെ മൂല്യം ഇന്നു
    മരതകത്തിനേക്കാള്‍ ഏറെ'

    നന്നായിട്ടുണ്ട്..

    ReplyDelete
  3. നടാം നമ്മുക്ക് ഒരു മരം,

    ReplyDelete