
കാലിലെ ചങ്ങല മുറുകുന്നു
കരഞ്ഞു തളരുന്നു പാവം
കമ്പി അഴിക്കുള്ളില്‍
കഴിയുന്നു ആ ജീവിതം
അന്നു ഒരിക്കല്‍ അവന്‍ പറഞ്ഞു
ഞാനാണു ചന്ദ്രനിലെ തോണിക്കാരന്‍
ചന്ദ്രനെ നോക്കു നിങ്ങള്‍
ചന്ദ്ര കടലില്‍ ഇരുന്നു
തോണി തുഴയുന്ന എന്നെ
കാണുന്നില്ലെ നിങ്ങള്‍
എന്തിനു അവനെ
കല്ലെറിയുന്നു നിങ്ങള്‍
എന്തിനു ഇങ്ങനെ
കളിയാക്കി ചിരിക്കുന്നു നിങ്ങള്‍
നാളെ നമ്മള്‍ അറിയുന്നു
ചന്ദ്രനിലെ കടലിനെ പറ്റി
മതിയാക്കു നിങ്ങള്‍
കളിയാക്കി ചിരിക്കല്‍
നിര്‍ത്തു മനുഷ്യാ
ആ പാവത്തിനോടുള്ള ഈ ക്രൂരത
അഴിച്ചു മാറ്റു ആ ചങ്ങലകള്‍
തുറന്നു വിടൂ ആ തോണിക്കാരനെ
തോണിയിറക്കൂ വേഗം ചന്ദ്രക്കടലില്‍ ...........
ഹഹഹ.... കലക്കി.
ReplyDeleteഭ്രാന്തിലൂടെ മാത്രമേ പുതിയ ഒരു വഴി ജനിക്കുന്നുള്ളു.
ചക്കുകാളകള്‍ ഭ്രാന്തന്മാരെ തടവിലാക്കിയെന്നുവരും.
നെഞ്ചിലേക്ക് വെടിയുതിര്‍ത്തെന്നുവരും.ഹേ..റാം !!!
പാവം ഭ്രാന്തിന്റെ സുഖമറിയാന്‍ യോഗമില്ലാത്ത
വിഢികള്‍.നമുക്കവര്‍ക്ക് മാപ്പ് കൊടുക്കാം !
വെറുമൊരു ഭ്രാന്തു മാത്രമായ ഈ പ്രപഞ്ചത്തിന്റെ മാപ്പുകൊടുക്കാം :)
നന്ദി ചിത്രകാരന്‍ ......
ReplyDeleteനല്ല കവിത ചിത്രകാരാ
ReplyDeleteനന്ദി സപ്ന അനു....
ReplyDeleteനല്ല കവിത
ReplyDeleteനന്ദി മീര....
ReplyDeleteവീണ്ടുംവികാരങ്ങള്‍
ReplyDeleteമായാപ്രപഞ്ചത്തില്‍
മാനവരാശിയെ
നോക്കിച്ചിരിക്കുന്നു!
അഭിനന്ദനം...
നിശാഗന്ധി.. പറയാനുണ്ടെന്ന് തോന്നുന്നു ഇനിയുമൊരുപാട്..
ReplyDeleteകൂടുതല്‍ വായിക്കുക. വായിച്ചു കൊണ്ടേയിരിക്കുക; എഴുത്തിനെ അത് തുണയ്ക്കും.
നന്ദി ശ്രിദേവി, ശിഹാബ് മൊഗ്രാല്‍
ReplyDeleteകവിത നന്നായി....
ReplyDeleteസുഹൃത്തെ നമ്മള്‍ ബ്ലോഗെഴുത്തുകാര്‍ക്കായി ഒരു കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നു.... ബ്ലോഗ് സ്പോട്ടില്‍ താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഇവിടെയും താങ്കള്‍ താങ്കളുടെ രചനകളെ പരിചയപ്പെടുത്തു.... ഒരു കൂട്ടം നല്ല വായനക്കാരെയും, അതിലേറെ നല്ല എഴുത്തുകാരുടേയും ഒരിടം... വരൂ നമ്മുക്ക് കൈകോര്‍ക്കാം വാക്കിന്റെ, അക്ഷരങ്ങളുടെ ഈ ലോകത്ത്
http://vaakku.ning.com/
ഭ്രാന്തിന്റെ കവിത കൊള്ളാം
ReplyDeleteനന്ദി നീര്‍വിളാകന്‍ ,
ReplyDeleteതീര്‍ച്ചയായും നമ്മുക്ക് കൈകോര്‍ക്കാം വാക്കിന്റെ അക്ഷരങ്ങളുടെ ഈ ലോകത്ത്.....
നന്ദി പാവപ്പെട്ടവന്‍ ......
നല്ല കവിത .. നിശാഗന്ധിയുടെ ഈ സുഗന്ധം.. ബൂലോഗത്ത് എത്തിച്ചതിനു നന്ദി ... കവിത പൂകുന്നതും രാത്രിയിലാണോ...
ReplyDeleteനന്ദി വിജിത....
ReplyDeleteനിശാഗന്ധി വായിച്ചു.
ReplyDeleteകവിതയിലേക്കുള്ള നല്ല ശ്രമം.
വീണ്ടും വീണ്ടും
എഴുതുമല്ലൊ.
നന്ദി ശ്രി.ശശി,
ReplyDeleteതുടര്‍ന്നും വായിച്ചു അഭിപ്രായം എഴുതുമല്ലോ.....
sunilinta kawida koddodal naanyi warunnuu..allawida namaklumundawatta annu parthikkunnu...brandilooda .warnichedutha kawdayila warikal nanay
ReplyDeleteനന്ദി ഷാജി...
ReplyDeleteപ്രവാചകന്മാരുടെയും സ്വപ്നദർശികളുറ്റെയും ദാർശനികരുറ്റെയും ശാസ്ത്രജ്ഞന്മാരുടെയും ഭാവനയെ ഉൾക്കൊള്ളാൻ പലപ്പൊഴും സമൂഹത്തിനു കഴിയാറില്ല. അവരെ ഉന്മാദികളായി മുദ്രകുത്തും. ഈ കവിത ആ ലോകസ്വഭാവത്തെ വിമർശനാത്മകമായി സ്പർശിക്കുന്നു.
ReplyDeleteനന്ദി ശ്രി.ബാലചന്ദ്രൻ ചുള്ളിക്കാട് .....
ReplyDelete