Skip to main content

ഒരു മാതൃദിനം കൂടി

അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും !!!!!!
അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും
അമ്മ തന്‍ മാറില്‍ ഉറങ്ങിയിലെങ്കിലും
മാറ്റാരുടെ അമ്മയെ
അമ്മയെന്നു വിളിക്കാന്‍ എനിക്കാശ


ഒരു തെറ്റിന്റെ അവശിഷ്ടമായി ഞാന്‍ പിറന്നു
ഒരു കാരുണ്യത്തിന്റെ കൈത്തണലായി ഞാന്‍ വളര്‍ന്നു
എന്‍ പിറവിയെ ശപിച്ചു ഞാന്‍ ഒരു നിമിഷം!!!!!!


പെറ്റു വീണ ക്ഷണത്തില്‍
ചോര പാടുകള്‍ മായാതെ എന്നെ നീ
വലിച്ചെറിഞ്ഞല്ലോ വഴിയരികില്‍
എന്‍ തീരാ നിലവിളി നീ ഗൗനിച്ചില്ല ഒട്ടും


വലിച്ചെറിഞ്ഞുവോ നീയെന്‍
തുണകളെയും ?
എന്‍ തുണകളെ ഓര്‍ക്കുമ്പോള്‍
എന്‍ ഹ്യദയം വെമ്പുന്നു കണ്ണുകള്‍ നിറയുന്നു
എന്നെങ്കില്ലും കാണുമെന്ന ശുഭ പ്രതീക്ഷയില്‍!!!!!!


എന്തിനു നീ ഇതു ചെയ്തു ?
ഒരു നിമിഷ സുഖത്തിനോ
എന്നെയൊരു അനാഥ ബാല്യത്തിന്റെ
ഇരയാക്കുന്നതിനോ
ഉത്തരം കിട്ടാത്ത മഹാ മണ്ടത്തരം ചോദ്യം !!!!!!


അരുതെ ഇനിയരുതെ
ഒരമ്മയും ഈ കടുംകൈയ്യിനു മുതിരരുതെ
ഈ മാത്യദിനത്തില്‍ ഞാന്‍ നേരുന്നു
നല്ല അമ്മകള്ക്കൊരായിരം ആശംസകള്‍ .........


Comments

ammaye orkkanum asamsikkanum oru mathrudinam namuk veno....?
JYOTSNA DILEEP said…
ee dinathilanenkilum ammayeorkkanum arenkilum vende?
ramaniga said…
..Nothing in this world is better than a Mother..
MyDreams said…
അമ്മകള്ക്കൊരായിരം ആശംസകള്‍ .........
അമ്മ.....?!!!!
അമ്മയെക്കുറിച്ച് ഓര്‍ക്കാന്‍ പ്രേത്യകിച്ച് ഒരു ദിവസം എന്തിന്?
അതിനു വേണ്ടി മാത്രം ഒരവയവം നമുക്ക് ദൈവം തന്നിട്ടുണ്ടല്ലോ.
അമ്മയെ ഓര്‍ക്കാന്‍ ഒരു മാത്യദിനത്തിന്റെ ആവശ്യമുണ്ടോ? ഏതായാലും എനിക്ക് അതിന്റെ ആവശ്യമില്ല.

അമ്മയല്ലാതൊരു ദൈവ്വമുണ്ടോ
അതിലും വലിയൊരു കോവിലുണ്ടോ?

"ഒരു തെറ്റിന്റെ അവശിഷ്ടമായി ഞാന്‍ പിറന്നു
ഒരു കാരുണ്യത്തിന്റെ കൈത്തണലായി ഞാന്‍ വളര്‍ന്നു"

ഇത്രോക്കെ പറയണോ സുനില്‍?


വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്തു കളഞ്ഞു എന്നു കരുതിയാണ് കമന്റ് എഴുതിയത്. എഴുതിയ സ്ഥിതിക്ക് ഇതുകൂടി പോസ്റ്റ് ചെയ്യുന്നു. എന്തിനാ ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്.
Ammakku pranamangal... Snehasamsakal...!!!
lalrenjithlal said…
ഇതെന്താ..മാഷേ....

ഇന്ന് അമ്മദിനമെങ്കില്‍ .....അമ്മക്കവിത...
ജലദിനമെങ്കില്‍ ....കുടിവെള്ളക്കവിത...
അമ്മൂമ്മ ദിനമെങ്കില്‍ ...മുത്തശ്ശിക്കവിത...

ഇങ്ങനെ കവിതയെഴുതുന്നത്..
ബോറന്‍ ഏര്‍ പ്പാടല്ലേ....?

ചുമ്മാ ദിനം നോക്കാതെ കവിതയെഴുതൂ....ഇത് വായിക്കാനേ തോന്നില്ല
sreejayan said…
ammayennadyam vilicha randaksharam
sammanikkunnithathma samthripthiyode......
അമ്മിഞ്ഞമണം..
gayathri said…
its good sunil....... u give good msg through this ....
എല്ലാ ആശംസകളും നേരുന്നു.
മാതൃദിനത്തിൽ എന്റെ ഒരു ചിതലരിക്കത്ത ഓർമ്മയും ഇവിടെOT: word verification is killing me..:(
അച്ഛന്‍ said…
അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും !!!!!!

അല്ലെങ്കില്‍ ഓര്‍ക്കില്ലേ?
SJ said…
ഓര്‍ക്കാം...
ഞാന്‍ said…
അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും


ohhh annengilum orkkumallo, santhosham

Popular posts from this blog

വേര്‍പ്പാടുകളുടെ നൊമ്പരം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍ മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു .

എരിയുകയാണോമനേ
എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ
എന്‍ മൺ ചിരാതുകള്‍.
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ.

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ .

വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ............

യാഥാര്‍ത്ഥ്യം എന്നും ഒരു ഭ്രാന്ത് ആണ്....

കാലിലെ ചങ്ങല മുറുകുന്നു
കരഞ്ഞു തളരുന്നു പാവം
കമ്പി അഴിക്കുള്ളില്‍
കഴിയുന്നു ആ ജീവിതം

അന്നു ഒരിക്കല്‍ അവന്‍ പറഞ്ഞു
ഞാനാണു ചന്ദ്രനിലെ തോണിക്കാരന്‍
ചന്ദ്രനെ നോക്കു നിങ്ങള്‍
ചന്ദ്ര കടലില്‍ ഇരുന്നു
തോണി തുഴയുന്ന എന്നെ
കാണുന്നില്ലെ നിങ്ങള്‍

എന്തിനു അവനെ
കല്ലെറിയുന്നു നിങ്ങള്‍
എന്തിനു ഇങ്ങനെ
കളിയാക്കി ചിരിക്കുന്നു നിങ്ങള്‍

നാളെ നമ്മള്‍ അറിയുന്നു
ചന്ദ്രനിലെ കടലിനെ പറ്റി
മതിയാക്കു നിങ്ങള്‍
കളിയാക്കി ചിരിക്കല്‍
നിര്‍ത്തു മനുഷ്യാ
ആ പാവത്തിനോടുള്ള ഈ ക്രൂരത

അഴിച്ചു മാറ്റു ആ ചങ്ങലകള്‍
തുറന്നു വിടൂ ആ തോണിക്കാരനെ
തോണിയിറക്കൂ വേഗം ചന്ദ്രക്കടലില്‍ ...........