Skip to main content

ചെമ്പരത്തിപ്പൂവേ നീ.....

ചെമ്പരത്തിപ്പൂവേ നീ
നൊമ്പരത്തിന്‍ തേരിലേറി
വന്നെന്‍ അന്തരംഗം കവര്‍ന്നപ്പോള്‍
എന്‍ മിഴിനീര്‍  കണങ്ങള്‍
നിന്‍ മ്യദു ദളങ്ങളെ ആര്‍ദ്രമാക്കി.

വണ്ടുകളും ചിത്രശലഭങ്ങളും
നിന്‍ കണ്ണുനീര്‍ തുടച്ചതുമില്ല
നിന്‍ കദനം കേട്ടതുമില്ല
ഒരു സാന്ത്വന വാക്കവര്‍
നിന്‍ കാതില്‍ മൂളിയതുമില്ല .


നിന്‍ മ്യദുല വികാരങ്ങള്‍
തൊട്ടുണ്ണര്‍ത്താം ഞാന്‍ .
പകര്‍ന്നിടാമെന്‍ പ്രണയ മന്ത്രങ്ങള്‍
നിന്‍ കാതില്‍ .

വളര്‍ത്താമെന്നുടെ
മാനസമുദ്യാനത്തില്‍ നിന്നെ ഞാന്‍.
വിരിയൂ നീയൊരു  പ്രണയപ്പുഷ്‌പ്പമായിയെന്‍
മനതാരിലെന്നുമെന്നും .....

Comments

c.v.thankappan said…
"വണ്ടുകളും ചിത്രശലഭങ്ങളും
നിന്‍ കണ്ണുനീര്‍ തുടച്ചതുമില്ല
നിന്‍ കദനം കേട്ടതുമില്ല
ഒരു സാന്ത്വന വാക്കവര്‍
നിന്‍ കാതില്‍ മൂളിയതുമില്ല ."
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
Satheesan .Op said…
വരികള്‍ ഇഷ്ടായി .ആശംസകള്‍ ..

Popular posts from this blog

വേര്‍പ്പാടുകളുടെ നൊമ്പരം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍ മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു .

എരിയുകയാണോമനേ
എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ
എന്‍ മൺ ചിരാതുകള്‍.
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ.

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ .

വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ............

ഒരു മാതൃദിനം കൂടി

അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും !!!!!!
അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും
അമ്മ തന്‍ മാറില്‍ ഉറങ്ങിയിലെങ്കിലും
മാറ്റാരുടെ അമ്മയെ
അമ്മയെന്നു വിളിക്കാന്‍ എനിക്കാശ

ഒരു തെറ്റിന്റെ അവശിഷ്ടമായി ഞാന്‍ പിറന്നു
ഒരു കാരുണ്യത്തിന്റെ കൈത്തണലായി ഞാന്‍ വളര്‍ന്നു
എന്‍ പിറവിയെ ശപിച്ചു ഞാന്‍ ഒരു നിമിഷം!!!!!!

പെറ്റു വീണ ക്ഷണത്തില്‍
ചോര പാടുകള്‍ മായാതെ എന്നെ നീ
വലിച്ചെറിഞ്ഞല്ലോ വഴിയരികില്‍
എന്‍ തീരാ നിലവിളി നീ ഗൗനിച്ചില്ല ഒട്ടും

വലിച്ചെറിഞ്ഞുവോ നീയെന്‍
തുണകളെയും ?
എന്‍ തുണകളെ ഓര്‍ക്കുമ്പോള്‍
എന്‍ ഹ്യദയം വെമ്പുന്നു കണ്ണുകള്‍ നിറയുന്നു
എന്നെങ്കില്ലും കാണുമെന്ന ശുഭ പ്രതീക്ഷയില്‍!!!!!!

എന്തിനു നീ ഇതു ചെയ്തു ?
ഒരു നിമിഷ സുഖത്തിനോ
എന്നെയൊരു അനാഥ ബാല്യത്തിന്റെ
ഇരയാക്കുന്നതിനോ
ഉത്തരം കിട്ടാത്ത മഹാ മണ്ടത്തരം ചോദ്യം !!!!!!

അരുതെ ഇനിയരുതെ
ഒരമ്മയും ഈ കടുംകൈയ്യിനു മുതിരരുതെ
ഈ മാത്യദിനത്തില്‍ ഞാന്‍ നേരുന്നു നല്ല അമ്മകള്ക്കൊരായിരം ആശംസകള്‍ .........


യാഥാര്‍ത്ഥ്യം എന്നും ഒരു ഭ്രാന്ത് ആണ്....

കാലിലെ ചങ്ങല മുറുകുന്നു
കരഞ്ഞു തളരുന്നു പാവം
കമ്പി അഴിക്കുള്ളില്‍
കഴിയുന്നു ആ ജീവിതം

അന്നു ഒരിക്കല്‍ അവന്‍ പറഞ്ഞു
ഞാനാണു ചന്ദ്രനിലെ തോണിക്കാരന്‍
ചന്ദ്രനെ നോക്കു നിങ്ങള്‍
ചന്ദ്ര കടലില്‍ ഇരുന്നു
തോണി തുഴയുന്ന എന്നെ
കാണുന്നില്ലെ നിങ്ങള്‍

എന്തിനു അവനെ
കല്ലെറിയുന്നു നിങ്ങള്‍
എന്തിനു ഇങ്ങനെ
കളിയാക്കി ചിരിക്കുന്നു നിങ്ങള്‍

നാളെ നമ്മള്‍ അറിയുന്നു
ചന്ദ്രനിലെ കടലിനെ പറ്റി
മതിയാക്കു നിങ്ങള്‍
കളിയാക്കി ചിരിക്കല്‍
നിര്‍ത്തു മനുഷ്യാ
ആ പാവത്തിനോടുള്ള ഈ ക്രൂരത

അഴിച്ചു മാറ്റു ആ ചങ്ങലകള്‍
തുറന്നു വിടൂ ആ തോണിക്കാരനെ
തോണിയിറക്കൂ വേഗം ചന്ദ്രക്കടലില്‍ ...........