മരം ഒരു ദൈവം !!!!!!

ഒരു കുഞ്ഞു പിറന്നാല്‍
നടണം മുറ്റത്തു മരമൊന്നു വേഗം .
മരമൊന്നു നട്ടാലോ കിട്ടും
ഒരുകോടി പുണ്യം
തന്‍ പൊന്നോമലാളിനു എന്നാളും .

ഒന്നായ് ഊട്ടി വളര്‍ത്തി
വലുതാക്കിയിടേണം ഇരുവരെയും .
ഒരോ ഒരോ പിറന്നാളുകള്‍ തോറും
ഇവര്‍ തന്‍ ദീര്‍ഘായുസ്സിനു വേണ്ടി
വഴിപാടുകള്‍ നല്‍കിടാം പ്രാര്‍ത്ഥനയോടെ .

വളര്‍ന്നു വലുതായാല്‍  പിന്നെ
പ്രതിഫലമായി മരം നല്‍കും
പ്രാണ വായു പ്രതി ദിനം തോറും .

പറവകള്‍ക്കു കൂടു കൂട്ടാം ,
വണ്ടുകള്‍ക്കു പൂന്തേന്‍  നുകരാം ,
ഉണ്ണിക്കു ഊഞ്ഞാലും കെട്ടാമീമരത്തില്‍ .

മരമേതായാലും
മര്‍ത്ഥ്യനു തുണയും തണലുമായ
മരത്തിന്റെ മൂല്യം ഇന്നു
മരതകത്തിനേക്കാള്‍ ഏറെ.
മരത്തെ മറന്നു
മനുജനു ജീവിക്കാനാകില്ല
ഒരു നാളും ഈ ഭൂവില്‍ .

ഒടുവില്‍ മനുജര്‍ക്കു ചിതയില്‍
തുണയാകുന്നതും ഈ മരമൊന്നു മാത്രം
ഈ മരമൊന്നു മാത്രം ...

6 comments:

  1. എല്ലാവര്‍ക്കും എന്റെ വായനദിനാശംസകള്‍ .....

    ReplyDelete
  2. പണ്ട് കാലത്ത് മരങ്ങളോടു എന്ത് ചോദിച്ചാലും തരുവാന്‍
    ഉള്ള ശക്തി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത് ,
    ഇതൊക്കെയായാലും നമ്മുടെ ഭാരതത്തില്‍ മരങ്ങളെയും
    ദൈവമായി കരുതി പോരുന്നു ,മറ്റൊന്നുമല്ലോ
    എക്കോ സോഷ്യോളജിയാണ് നമ്മളെ പഠിപ്പിച്ചത്
    അതിന്റെ ഭാഗമായി മരം നാട്ടു പിടിപ്പിക്കണം
    എന്ന് കവി പറഞ്ഞത് തികച്ചും സത്യമായ കാര്യമാണ്
    ഞാന്‍ അതിനോട് യോജിക്കുന്നു

    ReplyDelete
  3. ചില വരികള്‍ക്കിടയില് മുഴച്ച് നിക്കുന്ന പോലെ, എങ്കിലും നല്ല ചിന്തയ്ക്കും കവിതയ്ക്കും ആശംസകള്‍..

    മര്‍ത്ത്യന്‍ എന്നല്ലേ ശരി?

    ReplyDelete
  4. മരം ദൈവം തന്നെ, അതല്ലേ മരാമരമരാ എന്നു ജപിച്ച് കാട്ടാളൻ ദൈവത്തിലെത്തിച്ചേർന്നത്! ആശംസകൾ!

    ReplyDelete
  5. ആശയം കൊള്ളാം. പക്ഷെ ഇതിനെ കവിത എന്ന് വിളിക്കാമോ? അഭിപ്രായക്കാര്‍ ചുമ്മാ ഭേഷ്,എന്ന് കമാണ്ടിടുന്നതിനു പകരം ആവശ്യമായ തിരുത്തുകള്‍ നിര്ധേഷിക്കുകയാണ് എഴുത്തുകാരന് മെച്ചം

    ReplyDelete
  6. ഒരു കുഞ്ഞു പിറന്നാല്‍
    നടണം മുറ്റത്തു മരമൊന്നു വേഗം .“ എത്ര നല്ല ഓർമ്മപ്പെടുത്തലാണിത്.. സന്തോഷം കവേ.

    ReplyDelete