ദേശാടന കിളികള്‍

ദേശങ്ങള്‍ താണ്ടി എത്തുന്ന
നൊമ്പരമറിയാത്ത
വിരുന്നു പറവകളെ
ഒന്നു ചൊല്ലാമോ നിങ്ങള്‍ തന്‍
ഈ ആനന്ദത്തിന്‍ പരമരഹസ്യം.

കദനത്തിന്‍  ഭാരവുമയി
ആ  നാട്ടു കിളി പിന്നെയും ചൊല്ലി
കരച്ചിലുകള്‍ ഇല്ലാത്ത നിന്നുടെ
നാട്ടിലേക്കു എന്നെയും കൂടിയൊന്നു
കൊണ്ടുപോകാമോ ?

ആരു പറഞ്ഞു ഞങ്ങള്‍
കരയാറില്ലയെന്ന് !
ഞങ്ങള്‍ തന്‍ നൊമ്പരമകറ്റാനായി
പാറി നടക്കുന്നു ഇന്നു ദേശങ്ങള്‍ തോറും .
ഈ ദേശാടന യാത്രയില്‍ മറക്കുന്നു
ഞങ്ങള്‍ തന്‍ നൊമ്പരങ്ങള്‍ ഒരോന്നും

വരൂ സഹോദരങ്ങളെ നിങ്ങളും
പങ്കാളിയാകു ഈ ലോക യാത്രയില്‍ .
പറക്കാം നമ്മുക്കൊന്നായ് 
മറക്കാം നമ്മള്‍ തന്‍ നൊമ്പരങ്ങള്‍ .........

8 comments:

  1. അർത്ഥവത്തായ കവിത.

    ReplyDelete
  2. വരൂ സഹോദരങ്ങളെ നിങ്ങളും
    പങ്കാളിയാകു ഈ ലോക യാത്രയില്‍ .

    ReplyDelete
  3. പറക്കാം നമ്മുക്കൊന്നായ്
    മറക്കാം നമ്മള്‍ തന്‍ നൊമ്പരങ്ങള്‍ .........

    ReplyDelete
  4. എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു..

    ReplyDelete
  5. ദേശാടനക്കിളി കൂട്ടം കൂടിയിരുന്ന എന്റെ ഗ്രാമത്തിലെ വയലുകളെല്ലാം പച്ച നിറം വാര്‍ന്നു മരണാസന്നമായി കിടക്കുന്നു... ചിലതിലോക്കെയും കെട്ടിടങ്ങള്‍ പൊങ്ങുന്നു... അതെ അടുത്ത വട്ടം ദേശാടനക്കിളികള്‍ കരയും... കൂട്ടം കൂടേണ്ടത് എവിടെയെന്നോര്‍ത്തു..

    ReplyDelete