വേര്‍പ്പാട് ......

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

8 comments:

  1. അതെ ഗസല്‍ പോലെ സുന്ദരം

    ReplyDelete
  2. പാറ്റൂർ പറഞ്ഞപോലെ ഒരു ഗസൽ സൌന്ദര്യം ഉണ്ട് വരികൾക്ക്. നന്നായി.

    ReplyDelete
  3. അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും എന്റെ നന്ദി....

    ReplyDelete
  4. വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
    വരും ജന്മത്തില്‍ വേര്‍പിരിയാതെ.............
    നല്ല വരികള്‍

    ReplyDelete
  5. നന്ദി മുകില്‍ ...

    ReplyDelete