നാണം കുണുങ്ങി

പവിഴ കണ്ണുള്ള പളുങ്കു പെണ്ണേ
പുഴയരികിലെ പെണ്ണേ
പതഞ്ഞൊഴുകുന്ന പുഴയില്‍ നോക്കി
കാത്തിരിക്കുന്നതാരേ നീ കാത്തിരിക്കുന്നതാരേ

നുണക്കുഴിയുള്ള നങ്ങിണി പെണ്ണേ
നാണം കുണുങ്ങി പെണ്ണേ
നാണിച്ചു നിന്നു മുഖം മറച്ചു
കോരിത്തരിപ്പിക്കുന്നതാരേ നീ കോരിത്തരിപ്പിക്കുന്നതാരേ

കണ്ണാടി കവിളുള്ള കാന്താരി പെണ്ണേ
കള്ളചിരിയുള്ള പെണ്ണേ
കണ്ണാടി നോക്കി മുഖം മിനുക്കി
കൊതിപ്പിക്കുന്നതാരേ നീ കൊതിപ്പിക്കുന്നതാരേ

പാലപൂക്കാവിലെ പൂക്കാരി പെണ്ണേ
പാലയ്ക്ക മാലയണിഞ്ഞ പെണ്ണേ
പാതി മയക്കത്തില്‍ പതിവു നേരത്ത്
കിനാവു കാണുന്നതാരേ നീ കിനാവു കാണുന്നതാരേ...

8 comments:

  1. ആ ഇതാരാ, കൊള്ളാലോ, കാട്ടുമല്ലിക സിൽമേലൊക്കെയുള്ളൊരു പെണ്ണുപോലെ.. അവളൂടെ കണ്ണൂകൾ കരിങ്കദളിപ്പൂക്കൾ...! നല്ല സന്തോഷം തോന്നണ വരികൾ!

    ReplyDelete
  2. അതെ. ഒരു സിനിമാഗാനത്തിന്റെ മനോഹര ഈണം..

    ReplyDelete
  3. കണ്ണാടി നോക്കി മുഖം മിനുക്കി
    കൊതിപ്പിക്കുന്നതാരേ.......

    നല്ല ഈണം. ചൊല്ലാന്‍ സുഖമുള്ള വരികള്‍.

    ReplyDelete
  4. കൊള്ളാമല്ലോ!

    ഇവളെന്റെയും പ്രിയപ്പെട്ടവളാണ്. നിശാഗന്ധിയുടെ സിസ്റ്റേര്‍സ് ഇവിടെയുണ്ട്, അവരുടെ പുടവയുടെ നിറം വേറെയാണന്നു മാത്രം.
    http://panayolakal.blogspot.com/2007/09/blog-post.html

    ReplyDelete
  5. വെള്ളപ്പട്ടുടുത്ത പെണ്ണേ
    വെള്ളാരങ്കണ്ണുള്ള പെണ്ണേ
    പാതിരാ തീരും മുമ്പേയെന്തേ
    പാതി വഴിയെ മടങ്ങുന്നു നീ

    ReplyDelete
  6. എന്റെ എല്ല്ലാ കൂട്ടുകാര്‍ക്കും നന്ദി .....

    ReplyDelete