വരും ജന്മത്തില്‍ വേര്‍പിരിയാതെ.......

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു
മനസ്സില്‍ മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

18 comments:

  1. വരമുണ്ടങ്കിൽ ഒന്നിക്കാം ;,,,,,,,,,,,,,,,,,,,
    അടുത്തജന്മമുണ്ടേ….. ?

    ReplyDelete
  2. വിരഹം ജന്മാന്തരങ്ങൾ കാണീച്ചു മോഹിപ്പിക്കുന്നുവോ?

    ReplyDelete
  3. അടുത്ത ജന്മത്തിലേക്കുകൂടി ഒരു കരുതി വെയ്പ്.
    എന്തിന്‌ വീണ്ടും വിട ചൊല്ലാനോ ?

    ReplyDelete
  4. അതേയ് വീണ്ടും ഒന്നിക്കാന്‍ മാത്രം ഒരു ജനമംവും കൂടി വേണ്ട
    എന്തിനു ചുമ്മാ വീണ്ടും പിരിഞ്ഞു കരയാനോ?

    ReplyDelete
  5. വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
    വരും ജന്മത്തില്‍ വേര്‍പിരിയാതെ.............
    നല്ല വരികൾ.
    വരമുണ്ടാവട്ടെ എല്ലാ വിരഹർക്കും

    ReplyDelete
  6. മനോഹരമായ ഒരു ഗാനം പോലെ തോന്നി..ആശംസകള്‍

    ReplyDelete
  7. നന്ദി സാദ്ധിക്ക്,ശ്രീനാഥ്,കലാവല്ലഭന്‍ ,മൈ ഡ്രീംസ്,മുകില്‍ ,ഫൈസു മദീന, ബിജലി....

    ReplyDelete
  8. കവിത കൊള്ളാം. ഏകപക്ഷീയ
    തീരുമാനമെടുത്ത് വേദന വാങ്ങുന്ന
    തു പോലെ തോന്നുന്നു.

    ReplyDelete
  9. നന്ദി ജയന്‍ മുരുക്കുമ്പുഴ,ജയിംസ് സണ്ണി പാറ്റൂര്‍ ..

    ReplyDelete
  10. വരും ജന്മത്തിലെങ്കിലും ഒന്നിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ , ഈ ജന്മത്തിലെ കടങ്ങള്‍ - കൊടുക്കാതെ സൂക്ഷിച്ച സ്നേഹം , കാണാതെ സൂക്ഷിച്ച മനസ്സ് - എല്ലാം തീര്‍ക്കാമായിരുന്നു.

    ReplyDelete
  11. ormakililenkilum onnikkuka;athoru sukamanu.

    ReplyDelete
  12. എന്റെ ആദ്യ ബ്ലോഗ് നിശാഗന്ധി എന്നാരുന്നു പേര് ;)
    പിന്നെ ശ്രീ പറഞ്ഞറിഞ്ഞു അങ്ങനെയൊരാളീ ബൂലോകത്തുണ്ടെന്ന്. അപ്പാടെ ആ ബ്ലോഗ് പൂട്ടീട്ടൊ :))

    ഇപ്പഴാ വരണേ ഇവിടെ.

    ഈ കവിത വായിച്ചപ്പോള്‍ എന്റൊരു കഥ ഓര്‍മ്മ വന്നു, സമയമുണ്ടേല്‍ വായിച്ച് നോക്കൂട്ടോ.

    ആശംസകള്‍.

    ReplyDelete
  13. നന്ദി ഇസ്മായില്‍ കുറുമ്പടി(തണല്‍),അഖി,നിശാസുരഭി......

    ReplyDelete
  14. ഉരുകുന്ന,കരയുന്ന,കവിത..
    പക്ഷെ പിരിയില്ലല്ലോ കവിത..

    ReplyDelete
  15. [ma][co="red"]MERRY CHRISTMAS AND HAPPY NEW YEAR[/ma][/co]

    ReplyDelete