പവിഴ കണ്ണുള്ള പളുങ്കു പെണ്ണേ
പുഴയരികിലെ പെണ്ണേ
പതഞ്ഞൊഴുകുന്ന പുഴയില്‍ നോക്കി
കാത്തിരിക്കുന്നതാരേ നീ കാത്തിരിക്കുന്നതാരേ
നുണക്കുഴിയുള്ള നങ്ങിണി പെണ്ണേ
നാണം കുണുങ്ങി പെണ്ണേ
നാണിച്ചു നിന്നു മുഖം മറച്ചു
കോരിത്തരിപ്പിക്കുന്നതാരേ നീ കോരിത്തരിപ്പിക്കുന്നതാരേ
കണ്ണാടി കവിളുള്ള കാന്താരി പെണ്ണേ
കള്ളചിരിയുള്ള പെണ്ണേ
കണ്ണാടി നോക്കി മുഖം മിനുക്കി
കൊതിപ്പിക്കുന്നതാരേ നീ കൊതിപ്പിക്കുന്നതാരേ
പാലപൂക്കാവിലെ പൂക്കാരി പെണ്ണേ
പാലയ്ക്ക മാലയണിഞ്ഞ പെണ്ണേ
പാതി മയക്കത്തില്‍ പതിവു നേരത്ത്
കിനാവു കാണുന്നതാരേ നീ കിനാവു കാണുന്നതാരേ...
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
ആരെയാ ?
ReplyDeleteആ ഇതാരാ, കൊള്ളാലോ, കാട്ടുമല്ലിക സിൽമേലൊക്കെയുള്ളൊരു പെണ്ണുപോലെ.. അവളൂടെ കണ്ണൂകൾ കരിങ്കദളിപ്പൂക്കൾ...! നല്ല സന്തോഷം തോന്നണ വരികൾ!
ReplyDeleteഅതെ. ഒരു സിനിമാഗാനത്തിന്റെ മനോഹര ഈണം..
ReplyDeleteകണ്ണാടി നോക്കി മുഖം മിനുക്കി
ReplyDeleteകൊതിപ്പിക്കുന്നതാരേ.......
നല്ല ഈണം. ചൊല്ലാന്‍ സുഖമുള്ള വരികള്‍.
kollaalo ...
ReplyDeleteAthaareyaa???
കൊള്ളാമല്ലോ!
ReplyDeleteഇവളെന്റെയും പ്രിയപ്പെട്ടവളാണ്. നിശാഗന്ധിയുടെ സിസ്റ്റേര്‍സ് ഇവിടെയുണ്ട്, അവരുടെ പുടവയുടെ നിറം വേറെയാണന്നു മാത്രം.
http://panayolakal.blogspot.com/2007/09/blog-post.html
വെള്ളപ്പട്ടുടുത്ത പെണ്ണേ
ReplyDeleteവെള്ളാരങ്കണ്ണുള്ള പെണ്ണേ
പാതിരാ തീരും മുമ്പേയെന്തേ
പാതി വഴിയെ മടങ്ങുന്നു നീ
എന്റെ എല്ല്ലാ കൂട്ടുകാര്‍ക്കും നന്ദി .....
ReplyDelete